ന്യൂഡൽഹി: മിഗ്-29 പരിശീലന വിമാനം തകർന്നുവീണ് കാണാതായ പൈലറ്റ് കമാന്‍റർ നിശാന്ത് സിംഗിന്‍റെ മൃതദേഹം കണ്ടെത്തി. നാവിക സേന രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇദ്ദേഹത്തിന്‍റേതെന്ന് ഉറപ്പുവരുത്തുന്നതിനായി ഡിഎൻഎ പരിശോധനക്ക് വിധേയമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അപകടം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് കമാന്‍റർ നിശാന്ത് സിംഗിന്‍റെ ശരീരം ലഭിച്ചത്. നവംബർ 26ന് പരിശീലന പറക്കലിനിടെ അറേബ്യൻ കടലിലാണ് മിഗ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന സഹ വൈമാനികനെ സുരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു.
കൂടുതൽ വായിക്കാൻ: തകർന്നുവീണ മിഗ് 29 കെ വിമാനത്തിന്‍റെ പൈലറ്റിനായുള്ള തിരച്ചിൽ തുടരുന്നു