ETV Bharat / bharat

തകര്‍ത്ത് പെയ്ത് മണ്‍സൂണ്‍; സെപ്റ്റംബറില്‍ ലഭിച്ചത് റെക്കോഡ് മഴ

മഴയുടെ അളവ് ഉയര്‍ന്നിട്ടും പ്രതിവർഷം എട്ട് ശതമാനം മഴവെള്ളം മാത്രമാണ് ഇന്ത്യ സംഭരിച്ച് വക്കുന്നത്

തകര്‍ത്ത് പെയ്ത് മണ്‍സൂണ്‍; സെപ്റ്റംബറില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ
author img

By

Published : Oct 9, 2019, 11:58 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി കനത്ത മഴയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്. സെപ്റ്റംബറിലാണ് രാജ്യത്ത് ഏറ്റവും അധികം മഴ പെയ്തത്. 102 വര്‍ഷത്തില്‍ ആദ്യമായാണ് സെപ്റ്റംബറില്‍ ഇത്രയധികം മഴ ലഭിക്കുന്നത്. കഴിഞ്ഞ 60 വർഷത്തിനിടയില്‍ ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴ മുംബൈയില്‍ ലഭിച്ചു. കഴിഞ്ഞ 25 വർഷത്തിനിടെ ഡല്‍ഹിയിലെ ജനങ്ങൾ ഇത്തരത്തില്‍ കനത്ത മഴ കണ്ടിട്ടില്ല. പട്നയിലും ബിഹാറിലെ പല ജില്ലകളിലും ഇപ്പോഴും വെള്ളപ്പൊക്കമുണ്ടെങ്കിലും തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ മഴ പൊതുവെ കുറവാണ്.

ഉത്തർപ്രദേശിൽ തുടർച്ചയായ മഴയിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബീഹാർ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മരണസംഖ്യ വളരെ കൂടുതലാണ്.

മഴയുടെ അളവ് ഉയര്‍ന്നിട്ടും പ്രതിവർഷം എട്ട് ശതമാനം മഴവെള്ളം മാത്രമാണ് ഇന്ത്യ സംഭരിച്ച് വക്കുന്നത്. ജൂണ്‍ മാസത്തില്‍ വൈകിയാണ് മണ്‍സൂണ്‍ എത്തിയതെങ്കിലും ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തകര്‍ത്ത് പെയ്യുകയായിരുന്നു. എങ്കിലും 60 കോടി ആളുകൾ വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതുപോലെ, ഇന്ത്യക്ക് ജലക്ഷാമമില്ല, പക്ഷേ ജലപരിപാലനം പര്യാപ്തമല്ല. നാല് മാസം മുമ്പ് മുംബൈയും നാസിക്കും വെള്ളത്തിൽ മുങ്ങിയ സമയത്താണ് ചെന്നൈ ഏറ്റവും വലിയ ജല പ്രതിസന്ധി നേരിട്ടത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളെ വരൾച്ച ബാധിക്കുമ്പോൾ മറ്റ് ചില ഭാഗങ്ങൾ വെള്ളത്തിലാണ്. നിരവധി കാലാവസ്ഥാ മേഖലകളുള്ള ഇന്ത്യക്ക് 68 ശതമാനം കൃഷി ഭൂമി വരൾച്ചയിലും അഞ്ച് കോടി ഹെക്ടർ ഭൂമി വെള്ളപ്പൊക്കത്തിലും നഷ്ടമായി.

70 വർഷം മുമ്പ് നമ്മുടെ രാജ്യത്ത് ആളോഹരി ജലലഭ്യത 5,177 ഘനമീറ്ററായിരുന്നു. ജലവിഭവ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2011 ലെ ആളോഹരി ലഭ്യത 1,545 ഘനമീറ്ററായി കുറഞ്ഞു. 2021 ഓടെ ഇത് 1,341 ഘനമീറ്ററായി കുറയും. ബെംഗ്ലുരൂ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദില്ലി തുടങ്ങിയ 21 പ്രധാന നഗരങ്ങളിലെ ഭൂഗർഭജലനിരപ്പ് അടുത്ത വർഷത്തോടെ പൂജ്യത്തിലെത്തുമെന്ന് സർവേയിൽ പറയുന്നു. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി ദയനീയമാണ്.

കേന്ദ്രസർക്കാർ രാജ്യവ്യാപകമായി 256 ജില്ലകളിൽ ജൽ ശക്തി അഭിയാൻ ആരംഭിക്കുകയും ഭൂഗർഭജല സംരക്ഷണത്തിനായി 1,592 ബ്ലോക്കുകൾ സ്ഥാപിക്കുകയും ചെയ്തു. ജൽ സ്വവ്‌ലമ്പൻ അഭിയാൻ (രാജസ്ഥാൻ), ജലിയുക്ത്-ശിവർ (മഹാരാഷ്ട്ര), സുജ്‌ലാം സുഫ്‌ലാം യോജന (ഗുജറാത്ത്), നീരു-ചേട്ടു (ആന്ധ്രാപ്രദേശ്), മിഷൻ കകതിയ (തെലങ്കാന) സംരംഭങ്ങൾ എന്നിവയും നടപ്പാക്കണം. ജലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്‍കൈയെടുത്താല്‍ മാത്രമെ രാജ്യത്തിന് ജല സമ്പത്ത് ശേഖരിക്കാൻ സാധിക്കൂ.

Intro:Body:

Nation Running Out of Blue Gold

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.