മുംബൈ: മഹാരാഷ്‌ട്രയിലെ ഹോട്ട്സ്പോട്ടായ മാലേഗാവിൽ ആറ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ നാസിക്കിലെ കൊവിഡ് രോഗികളുടെ എണ്ണം 572 ആയി. 51 കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം നാസിക്കിൽ റിപ്പോർട്ട് ചെയ്‌തത്. ദേവർഗാവിലും ഒരു കൊവിഡ് കേസ് സ്ഥിരീകരിച്ചു.
ജില്ലയിലെ ഹോട്ട്സ്പോട്ടായ മാലേഗാവിലാണ് 448 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. നാസിക്കിൽ 44 കേസുകളും മറ്റ് താലൂക്കുകളിലായി 61 കേസുകളുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ജില്ലക്ക് പുറത്ത് നിന്നുള്ള 19 പേരും നാസിക്കിലെ ആശുപത്രിയിൽ ചികിത്സയിലുണ്ട്. അതേ സമയം ജില്ലയിൽ 19 പേരാണ് കൊവിഡ് മൂലം മരിച്ചത്.