ന്യൂഡൽഹി: ഇന്ത്യന്‍ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2ന്‍റെ വിക്രം ലാന്‍ഡർ കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അറിയിച്ചു. ലൂണാർ ഓർബിറ്റർ എടുത്ത ചിത്രങ്ങൾ താരതമ്യം തെയ്‌ത ശേഷമാണ് നാസയുടെ സ്ഥിരീകരണം. ചാന്ദ്രോപരിതലത്തിലാണ് ലാൻഡറിനെ കണ്ടെത്തിയത്. ട്വിറ്ററിലൂടെ നാസ ചിത്രങ്ങൾ പുറത്തുവിട്ടു.
കഴിഞ്ഞ സെപ്‌റ്റംബർ ഏഴിന് സോഫ്റ്റ് ലാന്‍ഡിങിന്‍റെ അവസാന ഘട്ടത്തിലാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം ഐ.എസ്.ആര്‍.ഒക്ക് നഷ്‌ടമായത്.