സിംല: ഹിമാചല്‍ പ്രദേശിലെ സിംല ജില്ലയിലെ തിരക്കേറിയ വിനോദസഞ്ചാര നഗരമായ നർക്കണ്ടയില്‍ കനത്ത മഞ്ഞുവീഴ്ച. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുര്‍ഫി, ഫഗു,നര്‍ക്കണ്ട, ചൗപല്‍ എന്നീ പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്‌ചയും, മഴയും,ആലിപ്പഴം വീഴലും തുടരുകയാണ്. വരും ദിവസങ്ങളിലും പ്രദേശത്ത് ഇതേ കാലാവസ്‌ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയിലെ കുറഞ്ഞ താപനില ഒന്നു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയും കൂടിയ താപനില 12 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. റോഡില്‍ മഞ്ഞ് മൂടിയതിനാല്‍ ഗതാഗത തടസപ്പെടുന്നുണ്ട്. ആളുകൾ ജാഗ്രതയോടെ വാഹനമോടിക്കാൻ അധികൃതര്‍ നിർദ്ദേശിച്ചിട്ടുണ്ട്.
ഹിമാചലിലെ നര്‍ക്കണ്ടയില്‍ കനത്ത മഞ്ഞുവീഴ്ച
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുര്‍ഫി, ഫഗു,നര്‍ക്കണ്ട, ചൗപല്‍ എന്നീ പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്‌ചയും, മഴയും,ആലിപ്പഴം വീഴലും തുടരുകയാണ്. വരും ദിവസങ്ങളിലും പ്രദേശത്ത് ഇതേ കാലാവസ്‌ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു