മുംബൈ : മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കറായി നാന പട്ടോള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു . ബിജെപി സ്ഥാനാര്‍ഥി കിഷന്‍ കാതോര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ശിവസേന-എന്‍സിപി-കോൺഗ്രസ് സഖ്യ സ്ഥാനാര്‍ഥി നാന പട്ടോൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് . ശനിയാഴ്‌ച നിയമസഭയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ എന്‍സിപി-കോൺഗ്രസ് സഖ്യത്തിനൊപ്പം 169 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. നാന പട്ടോൾ ഇന്ന് തന്നെ സ്‌പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. ഇത്തവണയും സ്‌പീക്കര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് നാന പട്ടോൾ നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്‌ട്രയിലെ വിദര്‍ഭയിലെ സകോലിയില്‍ നിന്നുള്ള എംഎല്‍എയാണ് നാന പട്ടോൾ. നേരത്തെ കോൺഗ്രസ് നേതാവായിരുന്ന നാന പട്ടോൾ പാര്‍ട്ടി വിട്ട് 2014 ല്‍ ബിജെപിയില്‍ ചേര്‍ന്നു. എന്നാല്‍ പിന്നീട് ബിജെപിയില്‍ നിന്നും കോൺഗ്രസിലേക്ക് മടങ്ങിവരികയായിരുന്നു.
മഹാരാഷ്‌ട്ര സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്; നാന പട്ടോള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു - Kisan Kathore Withdraws Nomination
ബിജെപി സ്ഥാനാര്‍ഥി കിഷന്‍ കാതോര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ശിവസേന-എന്‍സിപി-കോൺഗ്രസ് സഖ്യ സ്ഥാനാര്‍ഥി നാന പട്ടോൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്