ഗുവാഹത്തി: എല്ലാ എൻആർസി അപേക്ഷകരുടെ പേരുകളും ഓൺലൈനിൽ പ്രസിദ്ധീകരിച്ചതായി എൻആർസി സ്റ്റേറ്റ് കോർഡിനേറ്റർ ഓഫീസ് അറിയിച്ചു. ഡ്രാഫ്റ്റ് എൻആർസി പ്രകാരം 3.30 കോടി അപേക്ഷകരിൽ ഉൾപ്പെട്ടവരുടെയും ഒഴിവാക്കിയവരുടെയും പേര് (അന്തിമ എൻആർസി) അനുബന്ധ പട്ടികയിൽ ശനിയാഴ്‌ചയാണ് പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 31ന് അനുബന്ധ ലിസ്റ്റുകൾ മാത്രമാണ് അന്തിമ ദേശീയ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻആർസി) പ്രസിദ്ധീകരിച്ചത്. "ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരുകൾ അവരുടെ എതിർപ്പ് കണക്കിലെടുക്കാതെ ശനിയാഴ്‌ച പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്ന് എൻആർസി ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു സമ്പൂർണ്ണ കുടുംബത്തിനായുള്ള വിശദാംശങ്ങൾ ഓൺലൈനിൽ ലഭ്യമാണെന്ന് എൻആർസി സ്റ്റേറ്റ് കോർഡിനേറ്റർ ഓഫീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റ് 31 ന് പുറത്തിറക്കിയ ലിസ്റ്റിൽ, മൊത്തം 3,30,27,661 അപേക്ഷകരിൽ 19,06,657 പേരെ ഒഴിവാക്കുകയും 3,11,22,004 പേരെ ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ, വിദേശ ട്രൈബ്യൂണലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അസം സർക്കാർ തീരുമാനിച്ചു. അസം ആഭ്യന്തര മന്ത്രാലയം ഇതിനകം തന്നെ കൂടുതൽ വിദേശ ട്രൈബ്യൂണലുകൾക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, സുപ്രീം കോടതി നിർദേശപ്രകാരം എൻആർസിയിൽ നിന്ന് പേരുകൾ ഒഴിവാക്കിയ ആളുകളെ ലിസ്റ്റിലുൾപ്പെടുത്താനായി അപേക്ഷിക്കാൻ 120 ദിവസവും നൽകി.
അസം എൻആർസി അപേക്ഷകരുടെ പേരുകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു - അസം എൻആർസി സ്റ്റേറ്റ് കോർഡിനേറ്റർ ഓഫീസ് അപേക്ഷകരുടെ പേരുകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു
ഓഗസ്റ്റ് 31ന് അസം എൻആർസി സ്റ്റേറ്റ് കോർഡിനേറ്റർ ഓഫീസ് പ്രസിദ്ധീകരിച്ചത് അനുബന്ധ ലിസ്റ്റ് മാത്രമായതിനാൽ 3.30 കോടി അപേക്ഷകരുടെ പേരുകൾ ഇത്തവണത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തി
![അസം എൻആർസി അപേക്ഷകരുടെ പേരുകൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4438733-681-4438733-1568459849403.jpg?imwidth=3840)
ഗുവാഹത്തി: എല്ലാ എൻആർസി അപേക്ഷകരുടെ പേരുകളും ഓൺലൈനിൽ പ്രസിദ്ധീകരിച്ചതായി എൻആർസി സ്റ്റേറ്റ് കോർഡിനേറ്റർ ഓഫീസ് അറിയിച്ചു. ഡ്രാഫ്റ്റ് എൻആർസി പ്രകാരം 3.30 കോടി അപേക്ഷകരിൽ ഉൾപ്പെട്ടവരുടെയും ഒഴിവാക്കിയവരുടെയും പേര് (അന്തിമ എൻആർസി) അനുബന്ധ പട്ടികയിൽ ശനിയാഴ്‌ചയാണ് പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 31ന് അനുബന്ധ ലിസ്റ്റുകൾ മാത്രമാണ് അന്തിമ ദേശീയ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻആർസി) പ്രസിദ്ധീകരിച്ചത്. "ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരുകൾ അവരുടെ എതിർപ്പ് കണക്കിലെടുക്കാതെ ശനിയാഴ്‌ച പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്ന് എൻആർസി ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു സമ്പൂർണ്ണ കുടുംബത്തിനായുള്ള വിശദാംശങ്ങൾ ഓൺലൈനിൽ ലഭ്യമാണെന്ന് എൻആർസി സ്റ്റേറ്റ് കോർഡിനേറ്റർ ഓഫീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റ് 31 ന് പുറത്തിറക്കിയ ലിസ്റ്റിൽ, മൊത്തം 3,30,27,661 അപേക്ഷകരിൽ 19,06,657 പേരെ ഒഴിവാക്കുകയും 3,11,22,004 പേരെ ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ, വിദേശ ട്രൈബ്യൂണലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അസം സർക്കാർ തീരുമാനിച്ചു. അസം ആഭ്യന്തര മന്ത്രാലയം ഇതിനകം തന്നെ കൂടുതൽ വിദേശ ട്രൈബ്യൂണലുകൾക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, സുപ്രീം കോടതി നിർദേശപ്രകാരം എൻആർസിയിൽ നിന്ന് പേരുകൾ ഒഴിവാക്കിയ ആളുകളെ ലിസ്റ്റിലുൾപ്പെടുത്താനായി അപേക്ഷിക്കാൻ 120 ദിവസവും നൽകി.
https://www.etvbharat.com/english/national/bharat/bharat-news/names-of-all-nrc-applicants-published-online/na20190914153657345
Conclusion: