മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കെട്ടിടത്തിന്റെ കരാറുകാരനെതിരെയും ആശുപത്രിക്കുമെതിരെയുമാണ് കേസ്. സംഭവത്തില്‍ 66 വയസുകാരനും 36കാരിയുമാണ് മരിച്ചത്.
കോണ്‍ക്രീറ്റ് തൂണിന്റെ പിൻബലമില്ലാതെയാണ് ആശുപത്രി കെട്ടിടത്തിന്റെ മേല്‍ക്കൂര പണിതതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 1985ല്‍ നിര്‍മിച്ച കെട്ടിടമാണ് ഇത്.