കൊഹിമ : നാഗാലാൻഡിലെ കൊവിഡ് 19 കേസുകളുടെ എണ്ണം 128 ആയി തുടരുന്നു. ഇതിൽ 106 പേർ നിലവിൽ ചികിൽസയിൽ കഴിയുന്നുണ്ടെന്നും ആരോഗ്യ, കുടുംബക്ഷേമ മന്ത്രി എസ്. പങ്‌നു ഫോം അറിയിച്ചു. ഇതുവരെ 22 ഓളം പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം 12 രോഗികൾക്ക് രണ്ടാമത്തെ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊഹിമയിൽ നിന്ന് എട്ട് പേർക്കും ദിമാപൂരിൽ നിന്ന് നാല് പേർക്കുമാണ് കൊവിഡ് നെഗറ്റീവ് ആയത്. എല്ലാ രോഗികളും നിരീക്ഷണത്തിലാണെന്നും ഫോം പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് 19 കേസുകളുടെ എണ്ണം ബുധനാഴ്ച 2,76,583 ൽ എത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മരണസംഖ്യ 7,745 ആയി.