ETV Bharat / bharat

എന്‍റെ ജീവിതമാണ്, എന്‍റെ സന്ദേശം... ജീവിതം സന്ദേശമാക്കിയ ഗാന്ധിജി

ആധുനിക സമൂഹത്തിൽ, ലാളിത്യം, അഹിംസ, ചൂഷണമില്ലാതെയുള്ള സേവനം, രാജ്യത്തോടുള്ള സമർപ്പണം, ത്യാഗം, മാനവികമൂല്യം എന്നിങ്ങനെയുള്ള തത്വങ്ങളുടെ സാമൂഹിക പരിഷ്കാരങ്ങളുടെ അവതാരമായി ഗാന്ധിജിയും അദ്ദേഹത്തിന്‍റെ ആശ്രമങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ഗാന്ധിജി
author img

By

Published : Aug 20, 2019, 8:08 AM IST

Updated : Aug 20, 2019, 8:36 AM IST

1925 നവംബറില്‍ ഗാന്ധിജിയുടെ അനുയായികളില്‍ ചിലര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ഗാന്ധിജി ഒരാഴ്ചത്തെ ഉപവാസം പ്രഖ്യാപിച്ചു. “എന്‍റെ മരണത്തിന് നിങ്ങൾ കാരണമാകരുത്!”, ആശ്രമത്തിലെ അന്തേവാസികളോട് ഗാന്ധിജി പറഞ്ഞു. ഗാന്ധിജിയുടെ പ്രഖ്യാപനം വലിയ കോളിളക്കമുണ്ടാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ മഹാത്മാവിന്‍റെ അടുത്തെത്തി, അവരുടെ തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചു. അതായിരുന്നു ഗാന്ധിജിയുടെ ധാർമിക ശക്തി!

ഗാന്ധിജിക്ക് ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലുമായി നാല് ആശ്രമങ്ങൾ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഫിനിക്സ്, ദർബൻ എന്നിവിടങ്ങളിലും ഭാരതത്തിൽ സബർമതിയും വർധ സേവഗ്രാം ആശ്രമവും. വാസ്തവത്തിൽ അവ ആശ്രമങ്ങളല്ല, സാമൂഹിക പരീക്ഷണശാലകളായിരുന്നു.

പലരും ഗാന്ധിജിയെ ഒരു സ്വാതന്ത്ര്യസമരസേനാനിയായി മാത്രമാണ് കാണുന്നത്. എന്നാല്‍ സാമൂഹിക നന്മ മുന്നിൽ കണ്ട് പ്രവർത്തിക്കുകയും തന്‍റെ ജീവിത സന്ദേശം സമൂഹത്തിന് മാതൃകയാക്കുകയും ചെയ്ത ഒരു മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം.

ബാപ്പുജി ഒരു രാഷ്ട്രീയ ഋഷിയായിരുന്നു. അഹിംസാത്മക സത്യാഗ്രഹത്തിലൂടെ പോരാടുന്നതിനും പുതിയ തലമുറയെ ആവിഷ്കരിക്കുന്നതിനും പുതിയ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായുള്ള ചാലകശക്തിയായി അദ്ദേഹത്തിന്‍റെ ആശ്രമങ്ങൾ മാറി. എല്ലാ അന്തേവാസികളും ആശ്രമത്തിൽ തുല്യരായിരുന്നു. ജാതി, മതം, ലിംഗം, രാജ്യം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിനുള്ള വിഭജനം ഇല്ല. എല്ലാവരും എല്ലാ ജോലികളും ചെയ്യണം, അടുക്കള ജോലികൾ മുതൽ ശുചിമുറി വൃത്തിയാക്കൽ വരെ. അതാണ് ഗാന്ധിയന്‍ ആശ്രമങ്ങളുടെ പ്രവര്‍ത്തന രീതി.

gandhi script  ഗാന്ധിജിയും ആശ്രമങ്ങളും  ഗാന്ധിജി  ഗാന്ധിജിയുടെ ജീവിതം  gandhi
ഓരോ ആശ്രമ വാസികളും 11 തത്ത്വങ്ങൾ പാലിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു..

ഓരോ ആശ്രമ വാസികളും 11 തത്ത്വങ്ങൾ പാലിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു.

1)സത്യം (2) അഹിംസ (3) ബ്രഹ്മചര്യം (4) ദേഹാധ്വാനം (5) നിര്‍ഭയത്വം (6) മോഷ്ടിക്കാതിരിക്കുക (7) തൊട്ടുകൂടായ്മ ഇല്ലാതാക്കുക (8) ഇച്ഛകളെ നിയന്ത്രിക്കുക (9) എല്ലാ മതത്തോടുമുള്ള തുല്യ ബഹുമാനം (10) അയൽവാസിയോടുള്ള കടമ (11) സമ്പത്തിനോടുള്ള ഭ്രമം നിയന്ത്രിക്കുക എന്നിങ്ങനെ..

എന്തുകൊണ്ടാണ് ആശ്രമം ജീവിതശൈലിയിലൂടെ ഒരു സമൂഹത്തെ വാര്‍ത്തെടുത്ത് അതിലൂടെ സ്വാതന്ത്ര്യം നേടുകയെന്ന തത്വത്തില്‍ ഗാന്ധിജിയെത്തി എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ലളിതമാണ്. ചിന്തകളിലും ജീവിത ശൈലിയിലും പ്രവൃത്തിയിലും തദ്ദേശിയമായ രീതികള്‍ പിന്തുടരുന്ന എല്ലാ അടിമത്തങ്ങളില്‍ നിന്നും മോചിതരായ ഒരു സമൂഹം, അതാണ് ഗാന്ധിയന്‍ ലക്ഷ്യം. അത് പ്രകൃതിക്ക് ഹാനികരമായിരിക്കരുത്, മറിച്ച് പ്രകൃതിയുമായി സഹവർത്തിക്കുന്നതായിരിക്കണം.

ഇന്ത്യയുടെ ജാതി അധിഷ്ഠിത സമ്പ്രദായം വ്യത്യസ്ത സാമൂഹിക തലങ്ങളിലുള്ള സമൂഹത്തിന് വഴിയൊരുക്കി. തൊട്ടുകൂടായ്മയെ ലഘൂകരിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ പ്രധാന സൃഷ്ടിപരമായ ഉദ്യമം. ഒരിക്കല്‍ താഴ്‌ന്ന ജാതിയിൽപ്പെട്ട ദമ്പതികൾ ആശ്രമത്തിൽ പ്രവേശിച്ചപ്പോൾ, ഭാര്യ കസ്തൂർബയ്ക്കടക്കം എല്ലാവർക്കും നീരസമുണ്ടായി. അവരുടെ മുടി വെട്ടാൻ ബാർബർമാർ വിസമ്മതിച്ചപ്പോൾ ഗാന്ധിജി തന്നെ ചെയ്തു. അതൊരു വിപ്ലവകരമായ ചുവട് വയ്‌പ്പായിരുന്നു.

ഗാന്ധിജി ജീവിതം കൊണ്ട് സന്ദേശം പഠിപ്പിച്ച വ്യക്തിത്വം

സമൂഹത്തിൽ സാമ്പത്തികവും സാമുദായികവുമായി വിവിധ തലങ്ങളിൽ പെട്ടവർക്കിടയിൽ ശത്രുത വളർത്തുന്ന രീതിയിലായിരുന്നു ബ്രിട്ടീഷുകാരുടെ സമീപനം. ഇതിന് മറുപടിയെന്നോളം ഗാന്ധിജി എല്ലാ മതങ്ങളുമായും സഹവർത്തിത്വം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തു. എല്ലാ ദിവസവും എല്ലാ മതങ്ങളുടെയും പ്രാർഥന ചൊല്ലി. ദക്ഷിണാഫ്രിക്കയിലെ ടോൾസ്റ്റോയ് ഫാം ആവട്ടെ അല്ലെങ്കിൽ ഭാരതത്തിലെ സബർമതി, ആശ്രമത്തിലെ എല്ലായിടത്തും ഇതായിരുന്നു രീതി.

ആശ്രമത്തിലെ അന്തേവാസികൾക്ക് ആവശ്യമായ പച്ചക്കറികളും പഴങ്ങളും അവർ വളർത്താറുണ്ടായിരുന്നു. ചെരുപ്പ് നിർമാണം, മരപ്പണി, ശർക്കര തയാറാക്കൽ തുടങ്ങിയ കുടിൽ വ്യവസായങ്ങൾ അവർ ഏറ്റെടുത്തു. എല്ലാവരും തുല്യരാണെന്ന തത്ത്വത്തെ വീട്ടിലേക്ക് നയിക്കാൻ ആശ്രമത്തിലെ ബുദ്ധിജീവികളും ശാരീരിക ജോലികൾ ചെയ്തു. അതുപോലെ, എല്ലാവർക്കും ഒരേ പ്രതിഫലം ലഭിച്ചു. ഓരോരുത്തരും ചർക്ക നെയ്ത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്ന് ബാപ്പു പറയുമായിരുന്നു. അത് പ്രോത്സാഹിപ്പിക്കാനായി ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു കൊണ്ട് ചർക്ക നെയ്ത്ത് മത്സരവും ഗാന്ധിജി പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്കയിലെ ഗാന്ധി ആശ്രമത്തിലെ ചില യുവാക്കൾക്ക് ലണ്ടനിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് ലഭിച്ചിരുന്നു.

ബാപ്പുവിന്റെ മൂത്തമകൻ ഹരിലാലിന്‌ ലണ്ടനിൽ‌ പഠിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആശ്രമത്തിലെ മറ്റൊരു വ്യക്തിക്ക് ഗാന്ധിജി അവസരം നൽകി. ഇത് കണക്കിലെടുത്ത് ഹരിലാൽ ആജീവനാന്തം പിതാവിനോട് വിദ്വേഷം പുലര്‍ത്തി. സ്വജനപക്ഷപാതം കാണിക്കരുത് എന്നതായിരുന്നു ഗാന്ധിജിയുടെ തത്വം.

ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും നടന്ന സത്യാഗ്രഹങ്ങളിൽ ഗാന്ധി ആശ്രമങ്ങൾ പ്രധാന പങ്കുവഹിച്ചു. അവർ പ്രക്ഷോഭകരെ വളർത്തി, പ്രചോദനം നൽകി. എല്ലാ ഉത്സവങ്ങളും ആഘോഷിക്കാൻ ആശ്രമത്തിലെ അന്തേവാസികളെ ഉപദേശിച്ചു. ഗാന്ധിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി മുസ്ലീം സമുദായക്കാർ സത്യാഗ്രഹ പ്രവർത്തകരായി മാറി. ഖാൻ അബ്ദുൽ ഗഫർ ഖാൻ ജനപ്രിയനായ അതിർത്തി ഗാന്ധിയായി.

ബാലവിവാഹത്തിനെതിരെ ഗാന്ധിജി പ്രതിഷേധിച്ചു. നിരവധി മുസ്ലീം സ്ത്രീകളെ ദേശീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ ഗാന്ധിജി പ്രചോദിപ്പിച്ചു. വ്യക്തിത്വവികസനത്തിനും മാതൃഭാഷ വളർത്തുന്നതിനും ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹം ഒരു പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കി. അദ്ദേഹം ആശ്രമങ്ങൾ സഹവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു.

ബ്രഹ്മചര്യത്തിന്‍റെയും ആധുനികതയുടെയും തത്ത്വങ്ങൾ പ്രസംഗിക്കുന്നതിൽ മതഭ്രാന്തരായ ചിലർ ഗാന്ധിജിയെക്കുറിച്ച് തെറ്റായി പ്രചരണങ്ങൾ നടത്തി. ഇത് സത്യമല്ല. വാസ്തവത്തിൽ, ആശ്രമത്തിലെ വിദ്യാർഥികളെ പഠിപ്പിക്കാൻ അദ്ദേഹം ചില അധ്യാപക കുടുംബങ്ങളെ ആശ്രമത്തിലേക്ക് ക്ഷണിച്ചു. ബ്രഹ്മചര്യം എന്ന തത്വത്തിൽ നിന്ന് അവരെ ഒഴിവാക്കി. അതുപോലെ, മാരകമായ അസുഖമുള്ള മൃഗങ്ങളെ ദയാവധം ചെയ്യാൻ അദ്ദേഹം അനുവദിച്ചിരുന്നു. അതൊരു വിപ്ലവകരമായ നടപടിയായിരുന്നു. മുതലാളിത്ത ചൂഷണത്തിനുപകരം സഹകരണ സാമ്പത്തിക സാമൂഹികക്രമത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

ആശ്രമം ആളുകളുടെ സ്വത്താണ്. ആർക്കും സന്ദർശിക്കാം, താമസിക്കാം. ബ്രിട്ടീഷ് മിലിട്ടറി ഓഫീസർ മഡലീൻ സ്ലേഡ് മീര ബെഹാൻ എന്ന പേരിൽ ആശ്രമത്തിൽ ശിഷ്യയായി താമസിച്ചു. ആശ്രമത്തിൽ ഒരു പൊതു അടുക്കളയുണ്ട്. എല്ലാവർക്കും ഒരേ ഭക്ഷണം ലഭിക്കും. ആശ്രമത്തിലെ ഒരു അന്തേവാസിക്കും വ്യക്തിഗത സ്വത്ത് ഇല്ല. മിശ്രവിവാഹങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അത്തരം വിവാഹങ്ങളിൽ മാത്രമാണ് അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നത്. തത്ത്വങ്ങളില്ലാത്ത രാഷ്ട്രീയം, വ്യവസായത്തിലൂടെയല്ലാത്ത സമ്പത്ത്, വിവേകമില്ലാത്ത ആനന്ദം, സ്വഭാവമില്ലാത്ത അറിവ്, ധാർമ്മിക മൂല്യങ്ങളില്ലാത്ത കച്ചവടം, മാനവികതയില്ലാത്ത ശാസ്ത്രീയ അറിവ്, ത്യാഗമില്ലാത്ത ആരാധന എന്നിങ്ങനെ ഏഴ് പാപങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തി. വലിയ സ്ഥാനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ത്യാഗപൂർണമായ ജീവിതം നയിക്കുകയും ചെയ്തു.

നമ്മുടെ ആധുനിക സമൂഹത്തിൽ, ലാളിത്യം, അഹിംസ, ചൂഷണമില്ലാതെയുള്ള സേവനം, രാജ്യത്തോടുള്ള സമർപ്പണം, ത്യാഗം, മാനവികമൂല്യം എന്നിങ്ങനെയുള്ള തത്വങ്ങളുടെയും സാമൂഹിക പരിഷ്കാരങ്ങളുടെയും അവതാരമായി ഗാന്ധിജിയും അദ്ദേഹത്തിന്‍റെ ആശ്രമങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നു.

Intro:Body:

എന്‍റെ ജീവിതം, എന്‍റെ സന്ദേശം... ; 

ഗാന്ധിജി ജീവിതം കൊണ്ട് സന്ദേശം പഠിപ്പിച്ച വ്യക്തിത്വം

1925 നവംബറില്‍  ഗാന്ധിജിയുടെ അനുയായികളില്‍ ചിലര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ഗാന്ധിജി ഒരാഴ്ചത്തെ ഉപവാസം പ്രഖ്യാപിച്ചു. “എന്റെ മരണത്തിന് നിങ്ങൾ കാരണമാകരുത്!”, ആശ്രമത്തിലെ അന്തേവാസികളോട് ഗാന്ധിജി പറഞ്ഞു. ഗാന്ധിജിയുടെ പ്രഖ്യാപനം വലിയ കോളിളക്കമുണ്ടാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ മഹാത്മാവിന്‍റെ അടുത്തെത്തി, അവരുടെ തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചു. അതായിരുന്നു ഗാന്ധിജിയുടെ ധാർമിക ശക്തി!

ഗാന്ധിജി ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലുമായി നാല് ആശ്രമങ്ങൾ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഫിനിക്സ്, ദർബൻ എന്നിവിടങ്ങളിലും, ഭാരതത്തിൽ സബർമതിയും വർധ സേവഗ്രാം ആശ്രമവും. വാസ്തവത്തിൽ അവ ആശ്രമങ്ങളല്ല, സാമൂഹിക പരീക്ഷണശാലകളായിരുന്നു. 

പലരും ഗാന്ധിജിയെ ഒരു സ്വാതന്ത്ര്യസമരസേനാനിയായി മാത്രമാണ് കാണുന്നത്. എന്നാല്‍ സാമൂഹിക നന്മ മുന്നിൽ കണ്ട് പ്രവർത്തിക്കുകയും തന്‍റെ ജീവിത സന്ദേശം സമൂഹത്തിന് മാതൃകയാക്കുകയും ചെയ്ത ഒരു മഹദ് വ്യക്തിത്വത്തമായിരുന്നു അദ്ദേഹം. 

ബാപ്പുജി ഒരു രാഷ്ട്രീയ ഋഷിയായിരുന്നു. അഹിംസാത്മക സത്യാഗ്രഹത്തിലൂടെ പോരാടുന്നതിനും പുതിയ തലമുറയെ ആവിഷ്കരിക്കുന്നതിനും പുതിയ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായുള്ള ചാലകശക്തിയായി അദ്ദേഹത്തിന്‍റെ ആശ്രമങ്ങൾ മാറി. എല്ലാ  അന്തേവാസികളും ആശ്രമത്തിൽ തുല്യരായിരുന്നു . ജാതി, മതം, ലിംഗം, രാജ്യം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിനുള്ള വിഭജനം ഇല്ല. എല്ലാവരും എല്ലാ ജോലികളും ചെയ്യണം - അടുക്കള ജോലികൾ മുതൽ ശുചിമുറി വൃത്തിയാക്കൽ വരെ. അതാണ് ഗാന്ധിയന്‍ ആശ്രമങ്ങളുടെ പ്രവര്‍ത്തന രീതി. 

ഓരോ ആശ്രമ വാസികളും 11 തത്ത്വങ്ങൾ പാലിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു.

1)സത്യം (2) അഹിംസ, (3) ബ്രഹ്മചര്യം (4) ദേഹാധ്വാനം, (5) നിര്‍ഭയത്വം   (6) മോഷ്ടിക്കാതിരിക്കുക (7) തൊട്ടുകൂടായ്മ ഇല്ലാതാക്കുക (8) ഇച്ഛകളെ നിയന്ത്രിക്കുക (9) എല്ലാ മതത്തോടുമുള്ള തുല്യ ബഹുമാനം (10) അയൽവാസിയോടുള്ള കടമ (11) സമ്പത്തിനോടുള്ള ഭ്രമം നിയന്ത്രിക്കുക

എന്തുകൊണ്ടാണ്  ആശ്രമം ജീവിതശൈലിയിലൂടെ ഒരു സമൂഹത്തെ വാര്‍ത്തെടുത്ത് അതിലൂടെ സ്വാതന്ത്ര്യം നേടുകയെന്ന തത്വത്തില്‍ ഗാന്ധിജിയെത്തി എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ലളിതമാണ്, ചിന്തകളിലും ജീവിത ശൈലിയിലും പ്രവൃത്തിയിലും തദ്ദേശിയമായ രീതികള്‍ പിന്തുടരുന്ന എല്ലാ അടിമത്തങ്ങളില്‍ നിന്നും മോചിതരായ ഒരു സമൂഹം, അതാണ് ഗാന്ധിയന്‍ ലക്ഷ്യം. അത് പ്രകൃതിക്ക് ഹാനികരമായിരിക്കരുത്, മറിച്ച് പ്രകൃതിയുമായി സഹവർത്തിക്കുന്നതായിരിക്കണം.

ഇന്ത്യയുടെ ജാതി അധിഷ്ഠിത സമ്പ്രദായം വ്യത്യസ്ത സാമൂഹിക തലങ്ങളിലുള്ള സമൂഹത്തിന് വഴിയൊരുക്കി. തലമുറകളായി ദലിതരെ തൊട്ടുകൂടാത്തവരായി ഒറ്റപ്പെടുത്തിയിരുന്നു. തൊട്ടുകൂടായ്മയെ ലഘൂകരിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ പ്രധാന സൃഷ്ടിപരമായ പരിപാടി. ഒരിക്കല്‍ ദലിത് ദമ്പതികൾ ആശ്രമത്തിൽ പ്രവേശിച്ചപ്പോൾ, ഭാര്യ കസ്തൂർബയ്ക്കടക്കം എല്ലാവർക്കും നീരസമുണ്ടായി. അവരുടെ മുടി വെട്ടാൻ ബാർബർമാർ വിസമ്മതിച്ചപ്പോൾ ഗാന്ധിജി തന്നെ ചെയ്തു. അതൊരു വിപ്ലവകരമായ ചുവട് വെപ്പായിരുന്നു.

സമൂഹത്തിൽ സാമ്പത്തികവും സാമുദായികവുമായി വിവിധ തലങ്ങളിൽ പെട്ടവർക്കിടയിൽ ശത്രുത വളർത്തുന്ന രീതിയിലായിരുന്ന ബ്രിട്ടീഷുകാരുടെ സമീപനം. ഇതിന് മറുപടിയെന്നോളം ഗാന്ധിജി എല്ലാ മതങ്ങളുമായും സഹവർത്തിത്വം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തു. എല്ലാ ദിവസവും എല്ലാ മതങ്ങളുടെയും പ്രാർഥന ചൊല്ലി. ദക്ഷിണാഫ്രിക്കയിലെ ടോൾസ്ട്രോയ് ഫാം ആവട്ടെ അല്ലെങ്കിൽ ഭാരതത്തിലെ സബർമതി, ആശ്രമത്തിലെ എല്ലായിടത്തും ഇതായിരുന്നു രീതി.

ആശ്രമത്തിലെ അന്തേവാസികൾക്ക് ആവശ്യമായ പച്ചക്കറികളും പഴങ്ങളും അവർ വളർത്താറുണ്ടായിരുന്നു. ചെരുപ്പ് നിർമാണം, മരപ്പണി, ശർക്കര തയാറാക്കൽ തുടങ്ങിയ കുടിൽ വ്യവസായങ്ങൾ അവർ ഏറ്റെടുത്തു. എല്ലാവരും തുല്യരാണെന്ന തത്ത്വത്തെ വീട്ടിലേക്ക് നയിക്കാൻ ആശ്രമത്തിലെ ബുദ്ധിജീവികളും ശാരീരിക ജോലികൾ ചെയ്തു. അതുപോലെ, എല്ലാവർക്കും ഒരേ പ്രതിഫലം ലഭിച്ചു. ഓരോരുത്തരും ചർക്ക നെയ്ത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്ന് ബാപ്പു പറയുമായിരുന്നു. അത് പ്രോത്സാഹിപ്പിക്കാനായി ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു കൊണ്ട് ചർക്ക നെയ്ത്ത് മത്സരവും ഗാന്ധിജി പ്രഖ്യാപിച്ചു. 

ദക്ഷിണാഫ്രിക്കയിലെ ഗാന്ധി ആശ്രമത്തിലെ ചില  യുവാക്കൾക്ക് ലണ്ടനിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് ലഭിച്ചിരുന്നു. 

ബാപ്പുവിന്റെ മൂത്തമകൻ ഹരിലാലിന്‌ ലണ്ടനിൽ‌ പഠിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആശ്രമത്തിലെ മറ്റൊരു വ്യക്തിക്ക് ഗാന്ധിജി അവസരം നൽകി. ഇത് കണക്കിലെടുത്ത് ഹരിലാൽ ആജീവനാന്തം പിതാവിനോട് വിദ്വേഷം പുലര്‍ത്തി. സ്വജനപക്ഷപാതം കാണിക്കരുത് എന്നതായിരുന്നു ഗാന്ധിജിയുടെ തത്വം.

ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും നടന്ന സത്യാഗ്രഹങ്ങളിൽ ഗാന്ധി ആശ്രമങ്ങൾ പ്രധാന പങ്കുവഹിച്ചു. അവർ പ്രക്ഷോഭകരെ വളർത്തി, പ്രചോദനം നൽകി. എല്ലാ ഉത്സവങ്ങളും ആഘോഷിക്കാൻ ആശ്രമത്തിലെ അന്തേവാസികളെ ഉപദേശിച്ചു. ഗാന്ധിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി മുസ്‌ലിംകൾ സത്യാഗ്രഹ പ്രവർത്തകരായി മാറി. ഖാൻ അബ്ദുൽ ഗഫർ ഖാൻ ജനപ്രിയനായ അതിർത്തി ഗാന്ധിയായി.

ബാലവിവാഹത്തിനെതിരെ ഗാന്ധിജി പ്രതിഷേധിച്ചു. നിരവധി മുസ്ലീം സ്ത്രീകളെ  ദേശീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ ഗാന്ധിജി പ്രചോദിപ്പിച്ചു. വ്യക്തിത്വവികസനത്തിനും മാതൃഭാഷ വളർത്തുന്നതിനും ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹം ഒരു പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കി. അദ്ദേഹം ആശ്രമങ്ങൾ സഹവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു.

ബ്രഹ്മചര്യത്തിന്‍റെയും ആധുനികതയുടെയും തത്ത്വങ്ങൾ പ്രസംഗിക്കുന്നതിൽ മതഭ്രാന്തരായ ചിലർ ഗാന്ധിജിയെക്കുറിച്ച് തെറ്റായി പ്രചരണങ്ങൾ നടത്തി. ഇത് സത്യമല്ല. വാസ്തവത്തിൽ, ആശ്രമത്തിലെ വിദ്യാർഥികളെ പഠിപ്പിക്കാൻ അദ്ദേഹം ചില അധ്യാപക കുടുംബങ്ങളെ ആശ്രമത്തിലേക്ക് ക്ഷണിച്ചു. ബ്രഹ്മചര്യം എന്ന തത്വത്തിൽ നിന്ന് അവരെ ഒഴിവാക്കി. അതുപോലെ, മാരകമായ അസുഖമുള്ള മൃഗങ്ങളെ ദയാവധം ചെയ്യാൻ അദ്ദേഹം അനുവദിച്ചിരുന്നു. അതൊരു വിപ്ലവകരമായ നടപടിയായിരുന്നു. മുതലാളിത്ത ചൂഷണത്തിനുപകരം സഹകരണ സാമ്പത്തിക സാമൂഹിക ക്രമത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

ആശ്രമം ആളുകളുടെ സ്വത്താണ്. ആർക്കും ഇത് സന്ദർശിക്കാം ഇവിടെ താമസിക്കാം. ബ്രിട്ടീഷ് മിലിട്ടറി ഓഫീസർ മഡലീൻ സ്ലേഡിന്റെ  മീര ബെഹാൻ എന്ന പേരിൽ ആശ്രമത്തിൽ ശിഷ്യയായി താമസിച്ചു. ആശ്രമത്തിൽ ഒരു പൊതു അടുക്കളയുണ്ട്. എല്ലാവർക്കും ഒരേ ഭക്ഷണം ലഭിക്കും. ആശ്രമത്തിലെ ഒരു അന്തേവാസിക്കും വ്യക്തിഗത സ്വത്ത് ഇല്ല. മിശ്രവിവാഹങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അത്തരം വിവാഹങ്ങളിൽ മാത്രമാണ് അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നത്. തത്ത്വങ്ങളില്ലാത്ത രാഷ്ട്രീയം, വ്യവസായത്തിലൂടെയല്ലാത്ത സമ്പത്ത്, വിവേകമില്ലാത്ത ആനന്ദം, സ്വഭാവമില്ലാത്ത അറിവ്, ധാർമ്മിക മൂല്യങ്ങളില്ലാത്ത കച്ചവടം, മാനവികതയില്ലാത്ത ശാസ്ത്രീയ അറിവ്, ത്യാഗമില്ലാത്ത ആരാധന എന്നിങ്ങനെ ഏഴ് പാപങ്ങൾ അദ്ദേഹം പട്ടികപ്പെടുത്തി. വലിയ സ്ഥാനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ത്യാഗപൂർണമായ ജീവിതം നയിക്കുകയും ചെയ്തു.

നമ്മുടെ ആധുനിക സമൂഹത്തിൽ, ലാളിത്യം, അഹിംസ, ചൂഷണമില്ലാതെയുള്ള സേവനം, രാജ്യത്തോടുള്ള സമർപ്പണം, ത്യാഗം, മാനവികമൂല്യം എന്നിങ്ങനെയുള്ള തത്വങ്ങളുടെ സാമൂഹിക പരിഷ്കാരങ്ങളുടെ അവതാരമായി ഗാന്ധിജി അദ്ദേഹത്തിന്റെ ആശ്രമങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നു. 

Conclusion:
Last Updated : Aug 20, 2019, 8:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.