ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പൗരത്വ ഭേദഗതി നിയമത്തിനോടൊപ്പം ദേശീയ പൗരത്വ രജിസ്റ്ററിലും ദേശീയ പൗരത്വ പട്ടികയിലുമുള്ള വിയോജിപ്പ് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മാര്‍ച്ചിന് മുന്നോടിയായി ചെപ്പോക്കിലും സമീപ പ്രദേശങ്ങളിലും വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിരുന്നത്. തിരുപ്പൂരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന റോഡ് ഉപരോധിച്ചുള്ള ഷഹീന്‍ബാഗ് മോഡല്‍ സമരം തുടരുകയാണ്. ഡിഎംകെയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമം; തമിഴ്‌നാട്ടില്‍ മുസ്ലീം സംഘടനകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് - തമിഴ്നാട്ടില്‍ പൗരത്വ പ്രതിഷേധം
തിരുപ്പൂരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ഷഹീന്‍ബാഗ് മോഡല്‍ സമരം തുടരുകയാണ്.