മുംബൈ: നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിർമാതാവ് കരൺ ജോഹറിന്‍റെ മൊഴി ഈ ആഴ്ച മുംബൈ പൊലീസ് രേഖപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ്, സംവിധായകനും നിർമാതാവുമായ സഞ്ജയ് ലീല ബൻസാലി, ചലച്ചിത്ര നിർമാതാവ് ആദിത്യ ചോപ്ര എന്നിവരുൾപ്പെടെ 40 പേരുടെ മൊഴി ഇതുവരെ അന്വേഷണത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ കേസിൽ മൊഴി രേഖപ്പെടുത്തിയിട്ടുള്ളവരിൽ നടന്‍റെ പാചകക്കാരൻ നീരജ് സിംഗ്, സഹായി കേശവ് ബച്‌നര്‍, മാനേജർ ദീപേഷ് സാവന്ത്, ക്രിയേറ്റീവ് മാനേജർ സിദ്ധാർഥ് രാംനാഥ് മൂർത്തി പിത്താനി, സഹോദരിമാരായ നീതു, മീതു സിംഗ് എന്നിവരും ഉൾപ്പെടുന്നു. ടെലിവിഷൻ നടൻ മഹേഷ് ഷെട്ടി, കാസ്റ്റിങ് ഡയറക്ടർ മുകേഷ് ചബ്ര, ബിസിനസ് മാനേജർ ശ്രുതി മോദി, പിആർ മാനേജർ അങ്കിത തെഹ്‌ലാനി, നടൻ റിയ ചക്രബർത്തി, യഷ് രാജ് ഫിലിംസിന്‍റെ രണ്ട് മുൻ ജീവനക്കാർ എന്നിവരും കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയിട്ടുണ്ട്. നടന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് മനോരോഗ വിദഗ്ധരുടെയും ഒരു സൈക്കോതെറാപ്പിസ്റ്റിന്‍റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുംബൈ പൊലീസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 14ന് ആണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുശാന്ത് സിംഗിന്‍റെ മരണത്തില്‍ കരണ്‍ ജോഹറിന്‍റെ മൊഴിയെടുക്കും - Sushant Singh Rajput death news
ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ്, സംവിധായകനും നിർമാതാവുമായ സഞ്ജയ് ലീല ബൻസാലി, ചലച്ചിത്ര നിർമാതാവ് ആദിത്യ ചോപ്ര എന്നിവരുൾപ്പെടെ 40 പേരുടെ മൊഴി ഇതുവരെ അന്വേഷണത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
![സുശാന്ത് സിംഗിന്‍റെ മരണത്തില്‍ കരണ്‍ ജോഹറിന്‍റെ മൊഴിയെടുക്കും karan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-07:15:35:1595857535-karan-2707newsroom-1595857494-523.jpg?imwidth=3840)