മുംബൈ: മുംബൈ പൊലീസിലെ 55 വയസിന് മുകളിലുള്ളവരും അസുഖബാധിതരുമായ പൊലീസുകാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ പൊലീസിലെ 50 വയസിന് മുകളിലുള്ള 3 പേര്‍ കൊവിഡ് മൂലം മരിച്ചിരുന്നു. 50 വയസുകാരനായ മറ്റൊരു പൊലീസുകാരനും ചികിത്സയിലുണ്ട്. പ്രായക്കൂടുതല്‍ ഉള്ളതിനാല്‍ കൊവിഡ് വരാനുള്ള സാധ്യത കൂടുതലായതിനാലാണ് അവധി നല്‍കിയതെന്ന് പൊലീസ് അധികൃതര്‍ പറയുന്നു. ഇതുവരെ മഹാരാഷ്‌ട്രയില്‍ 107 പൊലീസുകാര്‍ക്കും 20 ഓഫീസര്‍മാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.
മുംബൈ പൊലീസിലെ 55 വയസിന് മുകളിലുള്ളവര്‍ക്ക് അവധി - മുംബൈ
കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ പൊലീസിലെ 3 പേര്‍ കൊവിഡ് മൂലം മരിച്ചിരുന്നു. പൊലീസുകാരുടെ സുരക്ഷ കണക്കിലെടുത്താണ് അവധിയെടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്