മുംബൈ: തെക്കൻ മുംബൈയിലെ കട്ട്ലറി മാർക്കറ്റിലെ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി 40 മണിക്കൂറിനുശേഷവും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് മസ്ജിദ് ബന്ദർ പ്രദേശത്തെ ജുമ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന നീലം-പ്ലസ് എന്ന മൂന്ന് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പതിനെട്ട് ഫയർ വാഹനങ്ങൾ, നിരവധി ജംബോ വാട്ടർ ടാങ്കറുകള്‍, മൂന്ന് ടേൺ-ടേബിൾ ലാൻഡറുകള്‍ എന്നിവ സ്ഥലത്ത് തീ അണക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തുണ്ടെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിൽ ഗോഡൗണില്‍ വസ്ത്രങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉള്ളതിനാൽ അതിൽ നിന്ന് കനത്ത പുക പുറപ്പെടുന്നതായും മറ്റൊരു അഗ്നിശമന ഉദ്യോഗസ്ഥൻ നേരത്തെ അറിയിച്ചിരുന്നു. 2012 ൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടിത്തത്തിന് ശേഷം ആദ്യമായാണ് നഗരപ്രദേശത്ത് അഗ്നിശമന പ്രവർത്തനം ഇത്രയും നീളുന്നത്.
മുംബൈ മാർക്കറ്റിലെ തീപിടിത്തം; 40 മണിക്കൂറിനുശേഷവും തീ അണക്കാന്‍ ശ്രമം തുടരുന്നു
ദക്ഷിണ മുംബൈയിലെ കട്ട്ലറി മാർക്കറ്റിലെ വാണിജ്യ കെട്ടിടത്തിൽ ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. 40 മണിക്കൂറിനു ശേഷവും തീഅണക്കാനുള്ള ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു