ETV Bharat / bharat

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജന്മദിന ആഘോഷം, മൂന്ന് പേർ അറസ്റ്റിൽ

ആഘോഷ പരിപാടികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹരിസ് ഖാനും അതിഥികള്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

Mumbai man cuts 25 birthday cakes with sword  arrested for violating COVID-19 lockdown norms  കൊവിഡ് മാനദണ്ഡങ്ങൾ  മുംബൈ  ജന്മദിന ആഘോഷം

author img

By

Published : Jul 21, 2020, 9:43 PM IST

മുംബൈ:ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഹരിസ് ഖാൻ (25) എന്നയാൾ ശനി, ഞായർ ദിവസങ്ങളിൽ രാത്രി ബാന്ദ്രയിലെ തന്‍റെ കെട്ടിടത്തിന്‍റെ ടെറസിൽ വെച്ച് 25 പേരുമായി ജന്മദിനം ആഘോഷിക്കുകയും ആഘോഷത്തിന്‍റെ ഭാഗമായി 25 കേക്കുകൾ വാളുകൊണ്ട് വെട്ടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ആഘോഷ പരിപാടികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹരിസ് ഖാനും അതിഥികള്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട് .

ഇന്ത്യൻ ശിക്ഷ നിയമം (ഐപിസി) 188, 269, 34 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഖാനെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 31 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.