മുംബൈ: ഭീമ കൊറേഗാവ് എൽഗാർ പരിഷത്ത് കേസിലെ പ്രതികളായ സാഗർ ഗോർഖെ, രമേശ് ഗെയ്‌ചോർ, ജ്യോതി ജഗ്‌താപ്പ് എന്നിവരെ മുംബൈ സെഷൻസ് കോടതി സെപ്റ്റംബർ 19 വരെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. നിരോധിത തീവ്രവാദ സംഘടനയായ സിപിഐയുടെ (മാവോയിസ്റ്റ്) മുന്നണി സംഘടനയായ കബീർ കലാ മഞ്ചിലെ അംഗങ്ങളാണ് പ്രതികൾ.
കേസിൽ പ്രതികളായ സാഗർ തത്യാരം ഗോർഖെ (32), രമേശ് മുർലിധർ ഗെയ്‌ചോർ (36) എന്നിവർ സെപ്റ്റംബർ 7നാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു.
2017 ഡിസംബർ 31ലെ എൽഗർ പരിഷത്ത് പരിപാടിയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് ഭീമ കൊറെഗാവ് അക്രമത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ പ്രതികളെ നേരത്തെ മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനായി നാല് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
കേസിന്‍റെ അന്വേഷണം 2020 ജനുവരി 24നാണ് എൻഐഎ ഏറ്റെടുത്തത്. പ്രതികളായ ആനന്ദ് തെൽതുമ്പെ, ഗൗതം നവലഖ എന്നിവരെ 2020 ഏപ്രിൽ 14ന് അറസ്റ്റ് ചെയ്തിരുന്നു.