ന്യൂഡല്‍ഹി: 3,80,700 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. തുടര്‍ച്ചയായ എട്ടാം തവണയാണ് മുകേഷ് അംബാനി ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറനാണ് പട്ടിക പുറത്തിറക്കിയത്.
രണ്ടാം സ്ഥാനത്ത് 1,86,500 കോടിരൂപയുടെ ആസ്തിയോടെ എസ്.പി.ഹിന്ദുജയും കുടുബവുമാണുള്ളത്. മൂന്നാം സ്ഥാനത്ത് വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി, നാലാം സ്ഥാനത്ത് ആർസെലർമിത്തൽ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ എല്‍. എന്‍. മിട്ടാല്‍, അഞ്ചാം സ്ഥാനത്ത് ഗൗതം അദാനി എന്നിങ്ങനാണ് പട്ടിക.
പട്ടിക പ്രകാരം 1000 കോടിയിലധികം ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണം 2018 ല്‍ 831ല്‍ നിന്ന് 953 ആയി ഉയര്‍ന്നു. പട്ടികയിലെ മികച്ച 25 പേരുടെ സമ്പത്ത് ഇന്ത്യയുടെ ജി.ഡി.പിയുടെ 10 ശതമാനത്തിന് തുല്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ മൊത്തം സമ്പത്തില്‍ രണ്ട് ശതമാനം വര്‍ധനവ് ഉണ്ടായെങ്കിലും ശരാശരി സമ്പത്തില്‍ 11 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ട്രില്യണ്‍ യു.എസ്.ഡി ജി.ഡി.പി സാമ്പത്തിക വളര്‍ച്ച ലക്ഷമിടുമ്പോള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പട്ടികയുടെ നീളം കൂടുമെന്നും വ്യാപാരികള്‍ പറയുന്നു.