ETV Bharat / bharat

ഇന്ത്യ- അമേരിക്ക പരിമിത വ്യാപാര കരാർ ഉടൻ അവസാനിക്കും: മുകേഷ് അജി

author img

By

Published : Oct 22, 2019, 11:49 PM IST

പുതിയ കരാർ ഈ വര്‍ഷം അവസാനത്തോടെ തുടങ്ങുമെന്ന പ്രതീക്ഷയുണ്ടെന്നും യു‌.എസ്‌.ഐ‌.എസ്‌.പി‌.എഫ് പ്രസിഡന്‍റ് മുകേഷ് അജി പറഞ്ഞു.

യു‌എസ്‌ഐ‌എസ്‌പി‌എഫ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പരിമിത വ്യാപാര കരാർ ഉടൻ തന്നെ അവസാനിപ്പിക്കുമെന്ന് യു‌.എസ്‌.ഐ‌.എസ്‌.പി‌.എഫിന്‍റെ (യു‌എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്‌നർഷിപ്പ് ഫോറം) പ്രസിഡന്‍റും സിഇഒയുമായ മുകേഷ് അജി അറിയിച്ചു. ഇന്ന് ഡൽഹിയിൽ വച്ച് നടന്ന രണ്ടാം വാർ‌ഷിക ഇന്ത്യാ ലീഡർഷിപ്പ് ഉച്ചക്കോടിയിലാണ് മുകേഷ് അജി കരാറിനെക്കുറിച്ച് പറഞ്ഞത്. സമ്മേളനത്തിൽ കേന്ദ്രമന്ത്രിമാരായ ഡോ. എസ്. ജയ്‌ശങ്കർ, പീയൂഷ് ഗോയൽ എന്നിവരും പങ്കെടുത്തു.

കശ്‌മീരിലെ അവസ്ഥ മികച്ചതാകുകയാണെങ്കിൽ നിരവധി അമേരിക്കൻ കമ്പനികൾ നിക്ഷേപത്തിന് താൽപ്പര്യപ്പെടുമെന്ന് അദ്ദേഹം മുതിർന്ന പത്രപ്രവർത്തകയായ സ്‌മിത ശർമയോട് വിശദീകരിച്ചു. പാർട്‌നർഷിപ്പ് ഫോറത്തിലെ മറ്റ് അംഗങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇന്ത്യൻ ജനാധിപത്യവും അതിന്‍റെ വളർച്ചയും കൂടുതൽ നിക്ഷേപകർ ഉണ്ടായാൽ മാത്രമേ സാധ്യമാകുകയുള്ളുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെന്നും മുകേഷ് അജി പറഞ്ഞു. എന്നാൽ, ഹ്യൂസ്റ്റണിൽ നടന്ന ഹൗഡി മോദി, 2020 ലെ യുഎസ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുൻതൂക്കം ലഭിക്കാനുള്ള രാഷ്‌ട്രീയപരമായ ഉദ്ദേശ്യമായിരുന്നുവെന്ന റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആരോപണത്തെ യു‌.എസ്‌.ഐ‌.എസ്‌.പി‌.എഫ് പ്രസിഡന്‍റ് മുകേഷ് അജി നിഷേധിച്ചു.

ചോദ്യം: ഇന്തോ- അമേരിക്കൻ വ്യാപാര ബന്ധത്തിൽ നിങ്ങളുടെ ഇപ്പോഴത്തെ നിലപാടെന്താണ്?

ആദ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ വേർതിരിക്കേണ്ടതായുണ്ട്. വ്യാപാരരംഗത്ത് ഈ വർഷം 142 ബില്യൺ യുഎസ്ഡിയിൽ നിന്ന് 160 ബില്ല്യൺ യുഎസ്ഡിയിലേക്കുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 30 ശതമാനമായിരുന്നു. മൊത്തത്തിലുള്ള വ്യാപാരത്തിൽ 16 ശതമാനം വർധനവുമുണ്ടായി. ഇന്ത്യയിലെ ഏത് അമേരിക്കൻ കമ്പനികളെടുത്താലും അവർ കാണിക്കുന്ന വളർച്ച ഇരട്ട അക്കത്തിലുള്ളവയായിരിക്കും. മൊത്തത്തിൽ നല്ല വളർച്ച കാണിക്കുന്നതിനാൽ തന്നെ ഇപ്പോഴുള്ള തടസ്സം ഇന്ത്യ- അമേരിക്ക വ്യാപാര കരാർ മാത്രമാണ്. നവംബറിലോ ഡിസംബറിലോ മറ്റൊരു കരാർ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ചോദ്യം: കേന്ദ്രമന്ത്രിമാരായ ഡോ. എസ് ജയ്‌ശങ്കർ, പീയൂഷ് ഗോയൽ എന്നിവര്‍ പുതിയൊരു കരാറിനെക്കുറിച്ച് യു‌.എസ്‌.ഐ‌.എസ്‌.പി‌.എഫ് ഫോറത്തിൽ വച്ച് പറഞ്ഞിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള പരിമിത വ്യാപാര കരാറുകൾക്കുള്ള പ്രധാന തടസ്സങ്ങൾ എന്തെല്ലാമാണ്?

ഇന്ത്യയ്ക്ക് ചില പരിമിതികളുണ്ട്. യു‌എസിന്‍റെ കാര്യത്തിലും ആപ്പിൾ, ബദാം പോലുള്ളവയുടെ കയറ്റുമതിയിൽ കുറച്ച് തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇതിനായി ഇരുകൂട്ടരും ബാലൻസാകേണ്ടതുണ്ട്. പീയൂഷ് ഗോയലിന്‍റെയും ലൈറ്റൈസറിന്‍റെയും ഉദ്ദേശ്യവും മനോഭാവവും നല്ലതിനാണെന്ന് വിശ്വസിക്കുന്നെന്നും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇവർക്ക് സാധിക്കുമെന്ന് കരുതുന്നുവെന്നും മുകേഷ് അജി പറഞ്ഞു.

ചോദ്യം: തനിക്ക് ട്രേഡിന്‍റെ ആദ്യാക്ഷരം ടി എന്താണെന്ന് പോലും അറിയില്ലായിരുന്നു. ലൈറ്റൈസറാണ് തന്നെ കടുത്ത പ്രതിസന്ധികളിൽ നിന്നും ഉയർത്തിക്കൊണ്ടു വന്നതെന്ന് ഫോറത്തിൽ വച്ച് ഗോയൽ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ വിനയമല്ല മറിച്ച് നയതന്ത്രത്തിലുള്ള പരിചയക്കുറവാണ് ഇത്തരത്തിൽ ഗോയലിനെക്കൊണ്ട് പറയിപ്പിച്ചതെന്നാണ് നിരൂപകരുടെ അഭിപ്രായം. എന്താണ് താങ്കളുടെ പ്രതികരണം?

ഇങ്ങനെ ചിന്തിക്കേണ്ടതിന്‍റെ യാതൊരു ആവശ്യവുമില്ല. ലൈറ്റൈസറിനെപോലെ തന്നെ പീയൂഷ് ഗോയലും പ്രവർത്തനങ്ങളിലുടനീളം മികച്ച രീതിയിൽ തന്നെയായിരുന്നു.

ചോദ്യം: ഇപ്പോൾ നടക്കുന്ന യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യയ്‌ക്ക് ഗുണകരമാകുമോ?

17 ശതമാനം വരെ നികുതി കുറച്ചുകൊണ്ട് ഇന്ത്യ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാല്‍ തൊഴിൽ മേഖലയിലും ഭൂവിനിയോഗത്തിന്‍റെ കാര്യത്തിലും രാജ്യം കൂടുതല്‍ മുന്നേറേണ്ടതുണ്ട്. ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഏകദേശം ഇരുന്നൂറോളം അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ ഇടയുണ്ട്. ഇതുവഴി 21 ബില്യണ്‍ ഡോളറിന്‍റെ വിദേശനിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഉല്‍പാദനം മാത്രമല്ല വിദേശകമ്പനികള്‍ ലക്ഷ്യം വയ്‌ക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളോട് ചൈന മുഖം തിരിച്ചതോടെ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാന്‍ ഈ കമ്പനികള്‍ ശ്രമിക്കും. ഇന്ത്യയുടെ വ്യാപാരമേഖലയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് ഈ സാഹചര്യം വഴിവയ്‌ക്കുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

ചോദ്യം: പിന്നെ എന്തുകൊണ്ടാണ് കമ്പനികള്‍ ഇന്തോനേഷ്യയിലേക്കും വിയറ്റ്നാമിലേക്കും പോകുന്നത് ? മുന്നിലെത്താന്‍ ഇന്ത്യ എന്താണ് ചെയ്യേണ്ടത്?

വളരെ കുറഞ്ഞ വിഭാഗം ഉല്‍പ്പാദകര്‍ മാത്രമാണ് വിയറ്റ്‌നാമിലേക്കും തായ്‌ലാന്‍ഡിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ പോകുന്നത്. ശരിക്കും അവര്‍ അന്വേഷിക്കുന്നത് പ്രഗത്ഭരായ എഞ്ചിനീയര്‍മാരെയും ഡിസൈനർമാരെയുമാണ് അത് അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കും. ഇത് ഇന്ത്യയ്‌ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യം നമ്മള്‍ പ്രയോജനപ്പെടുത്തണം. ഉല്‍പ്പാദകരുടെ ആവശ്യങ്ങള്‍ എന്താണെന്ന് മനസിലാക്കി അത് നടപ്പിലാക്കി കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. വ്യവസായസൗഹൃദ രാജ്യമായി ഇന്ത്യയെ വളര്‍ത്തിയെടുക്കാന്‍ നമ്മള്‍ ശ്രമിക്കണം. വ്യവസായസൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇന്ന് 77-ാം സ്ഥാനത്താണ്. ചൈന 26-ാം സ്ഥാനത്തും. ഈ വിടവ് മാറ്റിയെടുത്ത് പട്ടികയിലെ അമ്പത് സ്ഥാനങ്ങള്‍ക്കുള്ളില്‍ എത്താനാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്.

ചോദ്യം: താങ്കളും മറ്റ് ബിസിനസ് നേതാക്കളും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പങ്കുവെക്കാമോ?

ഞങ്ങളെ സംബന്ധിച്ചിടത്തോളം ബിസിനസില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തയ്യാറാണ്. വസ്തുതയെന്തെന്നാല്‍ മികച്ച വിപണി സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. അഞ്ചുമുതല്‍ പത്തു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അഞ്ച് ട്രില്ല്യണിലേക്കുയര്‍ത്താന്‍ സാധിക്കും. ഞങ്ങള്‍ ഈ യാത്രയില്‍ പങ്കാളികളാകാന്‍ തയ്യാറാണ്. മികച്ച തലച്ചോറുകളും ജനാധിപത്യബോധവും ഇന്ത്യക്കുണ്ടെന്നും അത് പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരമുയര്‍ത്താനും സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാനുമുള്ള പദ്ധതികളിലേക്കാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധ മുഴുവനും. അതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ തക്കവണ്ണം മികച്ച കമ്പനികളാണ് ഞങ്ങള്‍ക്കുള്ളത്.

ചോ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരില്‍ അമേരിക്കന്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രത്യേക ശ്രമങ്ങളുണ്ടായിട്ടുണ്ടോ ?

അമേരിക്കന്‍ കമ്പനികള്‍ക്ക് ജമ്മു കശ്മീരില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ട്. ജമ്മു കശ്മീരിന് മികച്ച ടൂറിസം സാധ്യതകളാണുളളത്. വരും കാലത്ത് തന്നെ ജമ്മുകശ്മീരില്‍ നിക്ഷേപക സെമിനാറുകളും ഉച്ചകോടിയും ഉള്‍പ്പെടെ കാണാന്‍ സാധിക്കുന്നതാണ്. മനുഷ്യാവാകാശ പ്രശ്നങ്ങളെ അവിടെയുളള ചിലര്‍ തന്നെ മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ 70 ദിവസങ്ങളായി യാതൊരു വിധത്തിലുള്ള കൊലപാതക ശ്രമങ്ങളും കാശ്മീരില്‍ നടന്നിട്ടില്ല. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പതുക്കെ പുനസ്ഥാപിക്കപെടുകയാണ്. വിദൂര ഭാവിയില്‍ തന്നെ കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ചോദ്യം: ഇന്ത്യയ്ക്കായി ജി‌എസ്‌പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ്) ഭാഗികമായെങ്കിലും പുന -സ്ഥാപിക്കണമെന്ന് അമേരിക്കയിലെ കുറച്ച് നിയമ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ സമീപകാല അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി ട്രംപ് ഗവൺമെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലിപ്പോഴത്തെ സ്ഥിതി എന്താണ്? ജിഎസ്‌പി അസാധുവാക്കിയത് ഇന്ത്യയെ എത്രമാത്രം പ്രതികൂലമായി ബാധിച്ചു?

ജിഎസ്‌പി പിൻവലിച്ചതിനുശേഷം, യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അമേരിക്കൻ ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾ ജി‌എസ്‌പി പുനസ്ഥാപിക്കാനായി ഗവൺമെന്‍റിനു മേൽ നല്ല സമ്മർദ്ദം ചെലുത്തുന്നുണ്ട്. ജിഎസ്‌പിക്കുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇതിൽ ഭാഗികമായി കുറച്ച് വിട്ടുവീഴ്‌ചകളും ഉണ്ടാകും.

ചോ: 2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടിയുള്ള പ്രചാരണമായിരുന്നു ഹ്യൂസ്റ്റണിൽ നടന്നതെന്ന് റിപ്പബ്ലിക്കൻ പ്രചാരണ കമ്മിറ്റി പറഞ്ഞിരുന്നു. ഇതിലെന്തെങ്കിലും വസ്തുതയുണ്ടോ?

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്തോ- അമേരിക്കക്കാരിൽ വെറും 14 ശതമാനം മാത്രമാണ് റിപ്പബ്ലിക്കിന് വേണ്ടി വോട്ട് ചെയ്‌തത്. അതുകൊണ്ട് തന്നെ ഹൗഡി മോദി ശരിക്കും ട്രംപിന് നന്ദി പറയാനുള്ള വേദിയായിരുന്നു. അവർ ഏറ്റവും സമ്പന്നരായ ന്യൂനപക്ഷ വിഭാഗവും അതേ സമയം രാഷ്‌ട്രീയ പ്രചാരണത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന കൂട്ടരുമാണ്. അതിനാൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്തരമൊരു ഉദ്ദേശ്യമുണ്ടാവുമെന്നും കരുതുന്നില്ല. അങ്ങനെയെങ്കിൽ 'ദി ഹില്ലി'ൽ വച്ച് നടന്ന 150-ാമത് ഗാന്ധി വാർഷികാഘോഷ പരിപാടിയിൽ മോദി നാൻസി പെലോസി (ഡെമോക്രാറ്റ് നേതാവും സഭാ സ്പീക്കറും)ക്കും ആതിഥേയത്വം നൽകിയിരുന്നു. പരിപാടിയിൽ വച്ച് ഇന്ത്യയ്ക്ക് ഉഭയകക്ഷി പിന്തുണയുണ്ടെന്ന് അവർ അറിയിക്കുകയും ചെയ്‌തിരുന്നു.

Intro:Body:

translation story

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.