ചെന്നൈ: തമിഴ്‌നാട്ടിലെ മസിനഗുഡിയിൽ ആനയെ തീകൊളുത്തി കൊന്ന കേസിൽ രണ്ട് പേർ പിടിയിൽ. മസിനഗുഡി സ്വദേശികളായ പ്രസാദും റെയ്‌മണ്ടുമാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമം പ്രകാരം കേസെടുത്തു. ആനയുടെ ശരീരത്തിലേക്ക് മോട്ടോര്‍ സൈക്കിളിന്‍റെ കത്തുന്ന ടയർ എറിഞ്ഞതിനെ തുടർന്ന് തലക്കും ചെവിയിലും പൊള്ളലേറ്റാണ് ആന ചരിഞ്ഞത്.
മസിനഗുഡിയില്‍ ആനയെ ജീവനോടെ തീകൊളുത്തി കൊന്നു
പൊള്ളലേറ്റ ആനയെ തമിഴ്‌നാട്ടിലെ തെപ്പക്കാട് ആന ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ആന ചരിഞ്ഞത്. അക്രമത്തിൽ ആനയുടെ തലയിലും ചെവിയിലും ആഴത്തിൽ പൊള്ളലേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ഇരുചക്ര വാഹനത്തിന്‍റെ ടയർ തീയിട്ട് ആനയ്ക്ക് നേരെ എറിയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.