ETV Bharat / bharat

മധ്യപ്രദേശിൽ 326 പേർക്ക് കൂടി കൊവിഡ്

author img

By

Published : Jul 5, 2020, 9:12 PM IST

സംസ്ഥാനത്ത് 1,062 ഹോട്ട് സ്പോട്ടുകളുണ്ട്. ഇതുവരെ 407822 സാമ്പിളുകൾ പരിശോധിച്ചു.

MP: Record 326 new COVID-19 cases in one day, tally 14,930

ഭോപ്പാൽ: കൊവിഡ് -19 കേസുകളിൽ മധ്യപ്രദേശിൽ ഒരു ദിവസത്തെ ഏറ്റവുമധികം ഉയർന്ന വർധനവ് രേഖപ്പെടുത്തി. 326 പേർക്കാണ് ഇന്ന് കൊവിഡ് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 14930 ആയി. പത്ത് പേർക്ക് കൂടി കൊവിഡിൽ ജീവൻ നഷ്ട്ടപ്പെട്ടതോടെ സംസ്ഥാനത്തെ മരണനിരക്ക് 608 ആയി. ഭോപ്പാലിൽ നാല്, ഇൻഡോറിൽ മൂന്ന്, ജബൽപൂർ, സാഗർ, ഹാർദ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. പുതിയ കേസുകളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഗ്വാളിയറിൽ നിന്നാണ്. ഭോപ്പാലിൽ 61 ഉം മൊറീനയിൽ 36 ഉം ഇൻഡോറിൽ 23 ഉം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 177 പേർ കൂടി പുതുതായി രോഗവിമുക്തി നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഇൻഡോറിലെ കൊവിഡ് കേസുകളുടെ എണ്ണം 4,833 ഉം മരണസംഖ്യ 244 ഉം ആയി ഉയർന്നു. ഭോപ്പാലിൽ ഇപ്പോൾ 109 മരണങ്ങൾ ഉൾപ്പെടെ 3,045 കൊവിഡ് -19 കേസുകളുണ്ട്. മൊറീനയിലെയും ഗ്വാളിയറിലെയും കേസുകൾ 654 ഉം 528 ഉം ആയി ഉയർന്നു. 15 ജില്ലകളിൽ നിന്ന് പുതിയ കൊവിഡ് വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് 1,062 ഹോട്ട് സ്പോട്ടുകളുണ്ട്. ഇതുവരെ 407822 സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.