ഭോപ്പാല്‍ (മധ്യപ്രദേശ്): പാലിലും പാല്‍ ഉല്‍പ്പന്നങ്ങളിലും മായം ചേര്‍ത്തതിന് മധ്യപ്രദേശില്‍ 40 പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുത്തു. കഴിഞ്ഞ നാല് മാസത്തിനിടെ 106 എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ നിര്‍ദേശപ്രകാരമാണ് പാലിലും പാല്‍ ഉല്‍പ്പന്നങ്ങളിലും മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത്. മായം കണ്ടെത്താന്‍ 'ശുദ്ധ് കേലിയെ യുദ്ധ്' പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് മന്ത്രി തുളസി സിലാവത്ത് പറഞ്ഞു.