ETV Bharat / bharat

ലഡാക്കിലെ ജനങ്ങൾ ഇന്ത്യൻ സൈനികർക്കൊപ്പം പോരാടുമെന്ന് എം.പി നംഗ്യാല്‍

കരസേന മേധാവി മനോജ് മുകുന്ദ് നരവനെ ലഡാക്കിൽ സന്ദർശനം നടത്തിയ വേളയിലാണ് എം.പിയുടെ ഉറപ്പ്.

India
India
author img

By

Published : Jun 24, 2020, 6:33 PM IST

ന്യൂഡൽഹി: ലഡാക്കിലെ ജനങ്ങൾ എന്നും ഇന്ത്യൻ സൈന്യത്തോടൊപ്പം നിൽക്കുമെന്ന് ലഡാക്ക് എം.പി ജംയംഗ് സെറിംഗ് നംഗ്യാല്‍. ലഡാക്കിലെ ജനങ്ങൾ സമാധാന പ്രേമികളാണ്. എന്നാൽ, ഇന്ത്യയുടെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും എതിരായ ഏത് ഭീഷണിയും തുല്യശക്തിയോടെ പോരാടും. ലഡാക്കിലെ ജനങ്ങൾ ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്നും നംഗ്യാൽ പറഞ്ഞു. അതിര്‍ത്തിയില്‍ പരിശോധന നടത്താനും നിലവിലെ സാഹചര്യം വിലയിരുത്താനും
കരസേന മേധാവി മനോജ് മുകുന്ദ് നരവനെ ലഡാക്കിൽ സന്ദർശനം നടത്തിയ വേളയിലാണ് എം.പിയുടെ ഉറപ്പ്. ലഡാക്കിൽ ദ്വിദിന സന്ദർശനത്തിനായാണ് കരസേന മേധാവി എത്തിയത്. ഗൽവാൻ താഴ്‌വരയിൽ ചൈന നടത്തിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈനികർ നൽകിയ 'ഉചിതമായ പ്രതികരണത്തിന് ലഡാക്കിലെ ജനങ്ങൾക്ക് വേണ്ടി കരസേനയോട് നംഗ്യാല്‍ നന്ദി അറിയിച്ചു. ധീരരായ സൈനികർ ചെയ്ത പരമമായ ത്യാഗത്തെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച ജനറൽ എം.എം നരവനെയും എംപിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ നോർത്തേൺ കമാൻഡർ ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ വൈ.കെ ജോഷി, ലേ ആസ്ഥാനമായുള്ള 14 കോർപ്സ് കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ് എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.