ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭര്‍ത്താവ് ഭാര്യയെയും കാമുകനെന്ന് സംശയിക്കുന്ന ഒരാളെയും വെടിവെച്ചു കൊന്നു. ബിന്ദ് സ്വദേശിയായ അനന്ദ് യാദവാണ് ഇരുപത്തഞ്ചുകാരിയായ ഭാര്യ സരോജിനെ വീട്ടില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മറ്റൊരാളോടൊപ്പം അമ്പത് മീറ്റര്‍ അകലെ വെച്ച് ഓയില്‍ വ്യാപാരിയായ ഹരിഓം അഗര്‍വാളിനെ (45) മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണല്‍ പൊലീസ് സുപ്രണ്ട് സഞ്ജീവ് സിങ് കന്‍ചന്‍ പറഞ്ഞു.
ഹരിഓം അഗര്‍വാളും തന്‍റെ ഭാര്യയും തമ്മില്‍ പ്രണയമുണ്ടെന്നാണ് അനന്ദ് യാദവ് വിശ്വസിച്ചിരുന്നത്. യാദവും കൂടെയുണ്ടായിരുന്ന ആളും ഒളിവിലാണ്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളിയായ യാദവ് ലോക്ക് ഡൗണ്‍ കാലയളവില്‍ ഗ്വാളിയോറില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണ്.