ETV Bharat / bharat

ബിയര്‍ കുപ്പിയില്‍ സൂക്ഷിച്ച ആസിഡ് കുടിച്ച് മധ്യവയസ്കന്‍ മരിച്ചു

തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളാവുകയും ബുധനാഴ്ച മരിക്കുകയുമായിരുന്നു

ബിയർ കുപ്പിയിൽ ആസിഡ് ആണെന്ന് അറിഞ്ഞില്ല  അബദ്ധത്തിൽ കുടിച്ച് മധ്യവയസ്കൻ മരിച്ചു  ഭോപ്പാൽ  Man dies after accidentally drinking acid  acid
ബിയർ കുപ്പിയിൽ ആസിഡ് ആണെന്ന് അറിഞ്ഞില്ല; അബദ്ധത്തിൽ കുടിച്ച് മധ്യവയസ്കൻ മരിച്ചു
author img

By

Published : Apr 15, 2020, 6:54 PM IST

ഭോപ്പാൽ: ബിയർ കുപ്പിയിൽ സൂക്ഷിച്ച ആസിഡ് കുടിച്ച് മധ്യവയസ്കന്‍ മരിച്ചു. സജാല്‍ക്കര്‍ (50) ആണ് മരിച്ചത്. ബിയര്‍ കുപ്പിയില്‍ ആസിഡ് ആണെന്ന് അറിയാതെയാണ് ഇയാള്‍ കുടിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന് ബുധനാഴ്ച ഇദ്ദേഹം മരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം മധ്യപ്രദേശില്‍ മെയ് മൂന്ന് വരെ സിനിമാ തിയേറ്ററുകളും മാളുകളും അടച്ചിടുമെന്നും ഏപ്രിൽ 20 വരെ മദ്യവിൽപ്പനശാലകൾ തുറക്കില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.