ഭോപ്പാൽ: മധ്യപ്രദേശ് സർക്കാർ സംവിധാനത്തെ ഞെട്ടിച്ച ഹണി ട്രാപ്പ് കേസിന് മേല്‍നോട്ടം വഹിക്കേണ്ടത് പൊലീസ് ആസ്ഥാനവുമായി ബന്ധമില്ലാത്ത ഡിജിപി റാങ്കില്‍ പെട്ട ഉദ്യോഗസ്ഥനായിരിക്കണമെന്ന് സൈബര്‍ സെല്‍ ഡിജിപി പുരുഷത്തോം ശര്‍മ. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് സംഘമാണ് വലയിലായതെന്നാണ് പൊലീസിന്‍റെ നിരീക്ഷണം.
കേസിൽ പൊലീസ് അഞ്ച് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ ശ്വേതാ ജയ്ൻ, ശ്വതാ സ്വപിനിൽ, ബർക്കാ സോണി എന്നിവരെ ഈ മാസം 30 വരെയും മറ്റ് പ്രതികളായ ആരതി ദയാൽ മോണിക്കാ എന്നിവരെ അടുത്ത മാസം ഒന്നുവരെയുമാണ് റിമാന്‍ഡ് ചെയ്തത്.
പെൺവാണിഭ സംഘം തന്നെ ബ്ലാക്മെയിൽ ചെയ്ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതായുള്ള ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനീയർ ഹർഭജൻ സിങ്ങിന്‍റെ പരാതിയിലായിരുന്നു ഹണിട്രാപ് കേസ് ചുരുളഴിയുന്നത്. ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ബിരുദ വിദ്യാർഥിനിയായ പതിനെട്ടുകാരിയെ കാണിച്ചായിരുന്നു ഹർഭജനെ കുടുക്കിയത്.
രാജ്യത്തെ ഞെട്ടിച്ച വ്യാപം’ കേസിന് സമാനമായ കേസാണ് ഇതെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. വ്യാപം കേസ് ഒതുക്കിയതു പോലെ ഈ കേസും ഒതുക്കാനാണ് ബിജെപി ശ്രമമെന്നും അതിനാല്‍ കേസ് സിബിഐക്കു വിടണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
മധ്യപ്രദേശ് ഹണിട്രാപ്പ്; പൊലീസ് ആസ്ഥാനവുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കണം - DG-rank officer
രാജ്യത്തെ ഞെട്ടിച്ച വ്യാപം’ കേസിന് സമാനമായ കേസാണ് ഇതെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്
ഭോപ്പാൽ: മധ്യപ്രദേശ് സർക്കാർ സംവിധാനത്തെ ഞെട്ടിച്ച ഹണി ട്രാപ്പ് കേസിന് മേല്‍നോട്ടം വഹിക്കേണ്ടത് പൊലീസ് ആസ്ഥാനവുമായി ബന്ധമില്ലാത്ത ഡിജിപി റാങ്കില്‍ പെട്ട ഉദ്യോഗസ്ഥനായിരിക്കണമെന്ന് സൈബര്‍ സെല്‍ ഡിജിപി പുരുഷത്തോം ശര്‍മ. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് സംഘമാണ് വലയിലായതെന്നാണ് പൊലീസിന്‍റെ നിരീക്ഷണം.
കേസിൽ പൊലീസ് അഞ്ച് സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ ശ്വേതാ ജയ്ൻ, ശ്വതാ സ്വപിനിൽ, ബർക്കാ സോണി എന്നിവരെ ഈ മാസം 30 വരെയും മറ്റ് പ്രതികളായ ആരതി ദയാൽ മോണിക്കാ എന്നിവരെ അടുത്ത മാസം ഒന്നുവരെയുമാണ് റിമാന്‍ഡ് ചെയ്തത്.
പെൺവാണിഭ സംഘം തന്നെ ബ്ലാക്മെയിൽ ചെയ്ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതായുള്ള ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ എൻജിനീയർ ഹർഭജൻ സിങ്ങിന്‍റെ പരാതിയിലായിരുന്നു ഹണിട്രാപ് കേസ് ചുരുളഴിയുന്നത്. ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ബിരുദ വിദ്യാർഥിനിയായ പതിനെട്ടുകാരിയെ കാണിച്ചായിരുന്നു ഹർഭജനെ കുടുക്കിയത്.
രാജ്യത്തെ ഞെട്ടിച്ച വ്യാപം’ കേസിന് സമാനമായ കേസാണ് ഇതെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. വ്യാപം കേസ് ഒതുക്കിയതു പോലെ ഈ കേസും ഒതുക്കാനാണ് ബിജെപി ശ്രമമെന്നും അതിനാല്‍ കേസ് സിബിഐക്കു വിടണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
https://www.etvbharat.com/english/national/state/madhya-pradesh/mp-honey-trapping-case-dg-rank-officer-should-supervise-sit-says-special-dg/na20190929060317220
Conclusion: