ലക്‌നൗ: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ജൂണ്‍ 11നാണ് എണ്‍പത്തഞ്ചുകാരനായ ലാല്‍ജി ടണ്ടനെ ശ്വാസതടസം, മൂത്ര തടസം, പനി എന്നിവയെ തുടര്‍ന്നാണ് ലക്‌നൗവിലെ മെഡന്‍റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നുണ്ടെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. നിലവില്‍ അദ്ദേഹത്തിന് ഡയാലിസിസ് നല്‍കുന്നില്ല. വിദഗ്‌ധസംഘം അദ്ദേഹത്തിന് മികച്ച ചികില്‍സ നല്‍കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായാറാഴ്‌ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു - ലാല്‍ജി ടണ്ടന്‍
എണ്‍പത്തഞ്ചുകാരനായ ലാല്‍ജി ടണ്ടനെ ശ്വാസതടസം,മൂത്ര തടസം,പനി എന്നിവയെ തുടര്‍ന്നാണ് ലക്‌നൗവിലെ മെഡന്‍റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.