ഭോപ്പാൽ: കമൽനാഥ് സർക്കാരിന്‍റെ ഭൂരിപക്ഷം നഷ്‌ടപ്പെട്ടെന്നും അതിനാലാണ് വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ഒളിച്ചോടുന്നതെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ. മുഖ്യമന്ത്രി കമൽനാഥ് ഗവർണർ ലാൽജി ടണ്ടനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു ശിവരാജ് സിങ് ചൗഹാന്‍റെ പ്രതികരണം. കമല്‍നാഥാണ് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടതെന്നും എന്നാൽ ഇതിൽ നിന്നും എന്തിനാണ് കോൺഗ്രസ് ഒളിച്ചോടുന്നതെന്നും ശിവരാജ് സിങ് ചൗഹാൻ ചോദിച്ചു. നേരത്തെ ഗവർണറുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം കമല്‍നാഥ് വിശ്വാസവോട്ടെടുപ്പിന് തെയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. സ്‌പീക്കർ എന്‍പി പ്രജാപതിയുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്‌ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ നേരത്തെ ആവശ്യപെട്ടത്.
നേരത്തെ ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ശേഷം 22 കോണ്‍ഗ്രസ് എംഎല്‍എമാർ രാജിക്കത്ത് നല്‍കിയിരുന്നു. ഇതേ തുടർന്ന് കോണ്‍ഗ്രസിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്‌ടമാകുന്ന അവസ്ഥയുണ്ടായി. ഇതേ തുടർന്ന് ശിവരാജ് സിങ് ചൗഹാന്‍ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ നേരത്തെ ഗവർണറെ കണ്ട് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. 22 എംഎല്‍എമാർ രാജിവെച്ച സാഹചര്യത്തില്‍ നിയമസഭയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണ കക്ഷിക്ക് ഭൂരിപക്ഷം നഷ്‌മാകുന്ന അവസ്ഥയാണ് ഉള്ളത്.