ഭോപാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ മന്ത്രിസഭയെ അട്ടിമറിക്കാന്‍ ബിജെപി നേതാക്കാള്‍ കുതിരകച്ചവടം, തട്ടികൊണ്ടുപോകല്‍ എന്നിവ നടത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം നിഷേധിച്ച് ബഹുജൻ സമാജ് പാർട്ടിയുടെയും സമാജ്‌വാദി പാർട്ടിയുടെയും നിയമസഭാംഗങ്ങൾ.
കോൺഗ്രസ് നേതൃത്വത്തിലുള്ള കമൽനാഥ് സർക്കാരിന് പിന്തുണ ആവർത്തിച്ച ബിഎസ്‌പി എംഎൽഎമാരായ രാം ബായ്, സഞ്ജീവ് സിംഗ് കുശ്വാഹ, എസ്‌പി നിയമസഭാംഗം രാജേഷ് ശുക്ല എന്നിവർ ഒരു ബിജെപി നേതാവും തങ്ങളെ ബന്ധപ്പെടുകയോ കരാർ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു. മധ്യപ്രദേശ് ധനമന്ത്രി തരുൺ ഭനോട്ടിനൊപ്പം ഒരു കൂട്ടം കോൺഗ്രസ്, ബിഎസ്‌പി, എസ്‌പി എംഎൽഎമാർ ബുധനാഴ്ച ഉച്ചയ്ക്ക് പ്രത്യേക വിമാനത്തിലാണ് ഭോപാലില്‍ എത്തിയത്.
താനും ബിഎസ്‌പി എംഎൽഎയും (കുഷ്‌വാഹ) യാദൃശ്ചികമായി ഡല്‍ഹിയിലെത്തി ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ആരെങ്കിലും ഞങ്ങളെ തട്ടിക്കൊണ്ടുപോകാൻ ഞങ്ങൾ ദുർബലരല്ലെന്നും കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളായി ബിജെപിയിൽ നിന്നുള്ള ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മെഹ്ഗാവിലെ എസ്‌പി എംഎൽഎ രാകേഷ് ശുക്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് നേതാക്കളിൽ നിന്ന് സർക്കാർ ഭീഷണി നേരിടുന്നുണ്ടാകാം, പക്ഷേ അദ്ദേഹത്തിൽ നിന്നല്ല. കമൽനാഥ് സർക്കാരിനുള്ള പിന്തുണ ആവർത്തിച്ചുകൊണ്ട് ശുക്ല പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രത്യേക വിമാനത്തിൽ തിരിച്ചെത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ സംസ്ഥാന മന്ത്രിമാരായ ജൈവർധൻ സിംഗ്, ജിതു പട്വാരി, കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ് എന്നിവർ ന്യൂഡൽഹിയിലെ മധ്യപ്രദേശ് ഭവനിലേക്ക് വിളിച്ച് പ്രത്യേക വിമാനം വാഗ്ദാനം ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.