ഭോപ്പാല്‍: മധ്യപ്രദേശില്‍ കല്യാണം കഴിക്കാന്‍ ജോലിയും കൂലിയും മാത്രം പോര, വരന്‍റെ വീട്ടില്‍ ശൗചാലയവും വേണം. തീര്‍ന്നില്ല വിവാഹത്തിന് സര്‍ക്കാര്‍ ധനസഹായം ലഭിക്കണമെങ്കില്‍ ശൗചാലയത്തിന് മുന്നില്‍ നിന്നും സെല്‍ഫിയെട്ടുത്ത് അപേക്ഷയോടെപ്പം സമര്‍പ്പിക്കണം. മധ്യപ്രദേശ് സര്‍ക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാനസര്‍ക്കാരിന്‍റെ കന്യാ വിവാഹ്/നിക്കാഹ് യോജ്‌ന പദ്ധതിയിലൂടെ വിവാഹിതിരാകുന്നവര്‍ക്കാണ് ഉത്തരവ് ബാധകമാകുന്നത്. 51000 രൂപയാണ് ധനസഹായം.
സംസ്ഥാനത്തെ എല്ലാവീടുകളിലും ശൗചാലയനിര്‍മാണം ഉറപ്പു വരുത്തുന്നതിന്‍റ് ഭാഗമായാണ് സര്‍ക്കാരിന്‍റെ പുതിയ നടപടി. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന യുവാക്കള്‍ വീട്ടിലെ ശൗചാലയത്തില്‍ നിന്നെടുത്ത സെല്‍ഫിയും രണ്ട് സത്യവാങ്മൂലവും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. സെല്‍ഫിയില്ലാതെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വിവാഹത്തിന് ധനസഹായം വേണമെങ്കില്‍ ശൗചാലയത്തില്‍ നിന്നെടുത്ത സെല്‍ഫി ഹാജരാക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ - നിര്‍ദ്ദേശവുമായി മധ്യപ്രദേശ് സര്‍ക്കാര്‍
മധ്യപ്രദേശ് സര്‍ക്കാരിന്‍റെ കന്യാ വിവാഹ്/നിക്കാഹ് യോജ്‌ന പദ്ധതിയിലൂടെ വിവാഹിതിരാകുന്നവര്‍ക്കാണ് ഉത്തരവ് ബാധകമാകുന്നത്. 51000 രൂപയാണ് ധനസഹായം.

Conclusion: