ഭോപ്പാൽ : മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ 32കാരനായ ധൻ സിങ് മരിച്ചു. ഇന്ന് രാവിലെയാണ് കൊവിഡ് സംശയിച്ച് ധൻ സിങ്ങിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനക്ക് സാംപിളുകള്‍ അയച്ചതിന് ശേഷമായിരുന്നു മരണമെന്ന് ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ ഡോ. എ. ആർ കരോറിയ പറഞ്ഞു. ഇയാൾക്ക് ശ്വാസതടസം, പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ കൊവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിൽ 32കാരൻ മരിച്ചു; കൊവിഡ് രോഗബാധിതനെന്ന് സംശയം - ഷിയോപൂർ ജില്ല
കൊവിഡ് പരിശോധനഫലം വന്നാൽ മാത്രമേ കൊവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ.