ന്യൂഡല്‍ഹി: കൊവിഡ്-19 ഭീതി പടരുന്ന സാഹചര്യത്തില്‍ കര്‍ത്താപ്പൂര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള തീര്‍ഥാടനവും രജിസ്ട്രേഷനും നിര്‍ത്തിവച്ചതായി പാകിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. പാക് ആഭ്യന്തര മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാര്‍ച്ച് 16 മുതല്‍ അന്തര്‍ദേശീയ അതിര്‍ത്തിവഴിയുള്ള തീര്‍ഥാടനം തടഞ്ഞതായാണ് അറിയിപ്പ്. ഇന്ത്യയില്‍ കൊവിഡ്-19 രോഗം പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തീര്‍ഥാടനമെന്ന് പാക് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു. ഒരു അറിയിപ്പുണ്ടാകുന്നതുവരെയാണ് താര്‍ത്ഥാടനം നിര്‍ത്തി വച്ചത്. ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണ സേനക്ക് പാക് സേന ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറി. ഇന്തോ-ബംഗ്ലാ, ഇന്തോ-നേപ്പാള്‍, ഇന്തോ-ഭൂട്ടാന്‍, ഇന്തോ-മ്യാന്‍മര്‍ വഴിയുള്ള യാത്രകളും സര്‍ക്കാര്‍ നിര്‍ത്തി വച്ചിട്ടുണ്ട്. നവംബറിലാണ് കര്‍ത്താപ്പൂര്‍ സാഹിബ് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. സിഖ് മത സ്ഥാപകനായ ഗരു നാനാക് ദേവിന്‍റെ അന്ത്യ വിശ്രമ കേന്ദ്രമാണ് ഗുരുദ്വാര.
കര്‍ത്താപ്പൂര്‍ സാഹിബ് ഗുരുദ്വാര തീര്‍ഥാടനം പാകിസ്ഥാന്‍ തടഞ്ഞു - ഇന്ത്യ
മാര്‍ച്ച് 16 മുതല്‍ അന്തര്‍ദേശീയ അതിര്‍ത്തിവഴിയുള്ള തീര്‍ഥാടനം തടഞ്ഞതായാണ് അറിയിപ്പ്