മുംബൈ: ആഭരണങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കം മൂലം 31വയസുള്ള മകള്‍ ഫിനൈല്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മകളുടെ തര്‍ക്കവും ആത്മഹത്യ ശ്രമവും കാരണം അമ്മ കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
വിഷം കുടിച്ച മകളെ ആശുപത്രിയിലാക്കി പിതാവ് തിരികെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി ഒഷിവാര പൊലീസ് അറിയിച്ചു.