മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,666 ആയി ഉയർന്നു. 92 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് മഹാരാഷ്‌ട്രയിൽ നിന്നാണ്. ബാന്ദ്രാ ഈസ്റ്റിലെ കലനഗർ മേഖല കടുത്ത പൊലീസ് നിയന്ത്രണത്തിലാണ്. 188 പേർക്ക് രോഗം ഭേദമായപ്പോൾ 110 പേരാണ് മരിച്ചത്.
ഇതിനിടെ മഹാരാഷ്‌ട്രയിലെ ഒമ്പത് ജില്ലകളിൽ കൊവിഡ് ബാധയില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ധൂലെ, നന്ദുർബാർ, സോളാപൂർ, പർബാനി, നന്ദേദ്, വർധ, ഭന്താര, ചന്ദ്രപുർ, ഗഡ്‌ചിരോലി എന്നിവിടങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിക്കാത്തത്. എട്ട് ജില്ലകളിൽ ഇതുവരെ ഓരോ പോസിറ്റീവ് കേസ് വീതം മാത്രമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. നാസിക്, ജൽഗോൺ, സിന്ധുദുർഗ്, ജൽന, ഹിന്ദൂ, ബീഡ്, വാഷിം, ഗോണ്ടിയ എന്നിവിടങ്ങൾ വരുന്ന ഞായറാഴ്‌ചയോടെ രോഗം പൂർണമായും നീങ്ങുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.