ജയ്‌പൂർ: ജെഎൻയു വിദ്യാർഥികളെ പിന്തുണച്ച ബോളിവുഡ് നടി ദീപിക പദുക്കോണിന്‍റെ സിനിമകൾ ബഹിഷ്‌ക്കരിക്കണമെന്ന ബിജെപി ആഹ്വാനത്തിനെതിരെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് . ദീപിക പദുക്കോണിന്‍റെ വരാനിരിക്കുന്ന ചിത്രമായ "ചപ്പാക്ക്" ബഹിഷ്‌ക്കരിക്കണമെന്ന ബിജെപി നേതാവിന്‍റെ അഹ്വാനത്തിന് പിന്നാലെയാണ് പൈലറ്റ് രംഗത്തെത്തിയത്.
ഏതെങ്കിലും നടനോ നടിയോ നിങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അവരുടെയെല്ലാം സിനിമകൾ നിങ്ങൾ ബഹിഷ്‌കരിക്കുമോയെന്ന് സച്ചിൻ പൈലറ്റ് ചോദിച്ചു.. വളരെ ഇടുങ്ങിയ ചിന്താഗതിയാണിതെന്നും കൂടുതൽ ആളുകൾ ഇപ്പോൾ ഈ ചിത്രം കാണുമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച്ചയാണ് ദീപിക ജെഎൻയു സന്ദർശിച്ച് വിദ്യാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. ദീപിക ജെഎന്‍യു സന്ദര്‍ശിച്ചത് റിലീസാകാനിരിക്കുന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികളുടെ ഭാഗമായിട്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു.