ETV Bharat / bharat

കൊൽക്കത്തയിൽ കൂടുതല്‍ ബസുകള്‍ ഓടിത്തുടങ്ങി

ട്രെയിൻ, മെട്രോ സർവീസുകൾ ഇല്ലാത്തതിനാൽ 1000 മുതൽ 1,100 സർക്കാർ ബസുകൾ വരെ സർവീസ് നടത്തും. എല്ലാ സർക്കാർ ഓഫീസുകളും ഇന്ന് മുതൽ 70 ശതമാനം ജീവനക്കാരുമായി പ്രവർത്തനം ആരംഭിക്കും.

കൊൽക്കത്ത  ബസ് സർവീസ്  പശ്ചിമ ബംഗാൾ  Kolkata  bus service kolkata  west bengal govt
കൊൽക്കത്തയിൽ ഇന്ന് മുതൽ കൂടുതൽ ബസുകൾ സർവീസ് നടത്തും
author img

By

Published : Jun 8, 2020, 12:23 PM IST

കൊൽക്കത്ത: കൊൽക്കത്തയിൽ കൂടുതൽ പൊതു-സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി. 1000 മുതൽ 1,100 സർക്കാർ ബസുകൾ വരെ സർവീസ് നടത്തുന്നു. സ്വകാര്യ ബസുകൾ ആവശ്യത്തിനനുസരിച്ച് എണ്ണം കൂട്ടും. വിവിധ റൂട്ടുകളിൽ കൂടുതൽ ബസുകൾ കൊണ്ടുവരണമെന്ന പശ്ചിമ ബംഗാൾ ഗതാഗത വകുപ്പിന്‍റെ ആവശ്യപ്രകാരമാണ് സ്വകാര്യ ബസുകളുടെ എണ്ണം വർധിപ്പിക്കാൻ ഓപ്പറേറ്റർമാർ തീരുമാനിച്ചതെന്ന് ജോയിന്‍റ് കൗൺസിൽ ഓഫ് ബസ് സിൻഡിക്കേറ്റ്സ് ജനറൽ സെക്രട്ടറി തപാൻ ബാനർജി പറഞ്ഞു.

ട്രെയിൻ, മെട്രോ സർവീസുകൾ ഇല്ലാത്തതിനാൽ 25 മുതൽ 30 ശതമാനം വരെ ബസുകൾ ഇന്ന് സർവീസ് നടത്തുന്നുണ്ട്. ഇന്നത്തെ സ്ഥിതിയനുസരിച്ച് നാളെ മുതൽ ബസുകളുടെ എണ്ണം കൂട്ടണോ കുറയ്‌ക്കണോയെന്ന തീരുമാനം അറിയിക്കും. നിരക്കുകൾ പുതുക്കണമെന്ന സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ ആവശ്യം പരിശോധിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ച മൂന്നംഗ കാര്യനിര്‍വഹണ സമിതി യോഗം ഇന്ന് ചേരുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ സർക്കാർ ഓഫീസുകളും ഇന്ന് മുതൽ 70 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാൻ തുടങ്ങുമെന്നും സ്വകാര്യ സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരാമെന്നും മമത ബാനജി സർക്കാർ അറിയിച്ചു. മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയവ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ച മുതൽ ജില്ലകളിലും ചില നഗരങ്ങളിലും സ്വകാര്യ ബസുകൾ സർവീസ് തുടങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.