ETV Bharat / bharat

പാർലമെന്‍റ് വർഷകാല സമ്മേളനം; രാജ്യസഭ അധ്യക്ഷൻ കൊവിഡ് പരിശോധന നടത്തി

author img

By

Published : Sep 11, 2020, 5:31 PM IST

സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ രാജ്യസഭാ അംഗങ്ങളും നിർബന്ധമായി കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നാണ് നിർദേശം. സെപ്‌റ്റംബർ 14 നാണ് പാർലമെന്‍റ് വർഷകാല സമ്മേളനം ആരംഭിക്കുക.

Monsoon Session  പാർലമെന്‍റ് വർഷകാല സമ്മേളനം  എം. വെങ്കയ്യ നായിഡു  Rajya Sabha Chairman  COVID-19 test  കൊവിഡ് പരിശോധന
പാർലമെന്‍റ് വർഷകാല സമ്മേളനം; രാജ്യസഭാധ്യക്ഷൻ കൊവിഡ് പരിശോധന നടത്തി

ന്യൂഡൽഹി: പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു കൊവിഡ് പരിശോധനക്ക് വിധേയനായി. സെപ്‌റ്റംബർ 14 നാണ് പാർലമെന്‍റ് വർഷകാല സമ്മേളനം ആരംഭിക്കുക. സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ രാജ്യസഭാ അംഗങ്ങളും നിർബന്ധമായി കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് നിർദേശമുണ്ട്. സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂർ മുമ്പ് കൊവിഡ് പരിശോധന നടത്തണം. പാർലമെന്‍റിലെയോ, സർക്കാർ അനുമതിയുള്ള ആശുപത്രികളിലോ ആണ് പരിശോധന നടത്തേണ്ടത്. പാർലമെന്‍റ് കെട്ടിടത്തിൽ മൂന്ന് പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പരിശോധനാ ഫലങ്ങൾ രാജ്യസഭാ സെക്രട്ടേറിയറ്റിലേക്ക് ഇ മെയിലിലൂടെ അയക്കണം. കൊവിഡ് വ്യാപനം തടയുന്നതിനും അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക മുൻകരുതലുകളും പരിഹാര നടപടികളും വെങ്കയ്യ നായിഡു പതിവായി അവലോകനം ചെയ്യുന്നുണ്ട്. കേന്ദ്ര, ആഭ്യന്തര ആരോഗ്യ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ചെയർമാൻ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്‌ടർ ജനറൽ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.