ETV Bharat / bharat

മോദി യുഎസിലേക്ക് - Modi to US

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം അമേരിക്കയിലേക്കുള്ള നാലാമത്തെ ഔദ്യോഗിക പര്യടനമാണിത്

മോദി യുഎസിലേക്ക്
author img

By

Published : Sep 20, 2019, 11:21 PM IST

Updated : Sep 20, 2019, 11:34 PM IST

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി വേദി പങ്കിടല്‍, കാലാവസ്ഥാ വ്യതിയാനം, സാർവത്രിക ആരോഗ്യം, പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ എന്ന് തുടങ്ങി കുറഞ്ഞത് 20 ഉഭയകക്ഷി യോഗങ്ങളിലാണ് അടുത്ത കുറച്ച് ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. മോദി പ്രധാനമന്ത്രിയായതിന് ശേഷം അമേരിക്കയിലേക്കുള്ള നാലാമത്തെ ഔദ്യോഗിക പര്യടനമാണിത്. എക്സോൺ‌മോബിൽ‌, ബി‌പി എന്നിവയുൾ‌പ്പെടെ 16 പ്രമുഖ ഊർജ്ജ സ്ഥാപനങ്ങളിലെ സി‌ഇ‌ഒമാരുമായും മോദി കൂടികാഴ്ച നടത്തും.

ഇന്തോ-യുഎസ് വ്യാപാര ബന്ധത്തിലെ ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ ഘടകമാണ് ഊർജ്ജം. ഏകദേശം 4 ബില്യൺ ഡോളർ വിലവരുന്ന എണ്ണയും വാതകവും അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ രംഗത്തെ ഉന്നതരുമായുള്ള കൂടികാഴ്ച വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുക മാത്രമല്ല, സാമ്പത്തിക മേഖലയിലെ നിക്ഷേപത്തെക്കുറിച്ചും മറ്റ് അവസരങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കും വഴിയൊരുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ യോഗത്തിന് മുന്നോടിയായി പറഞ്ഞിരുന്നു.

“ഹൗഡി, മോദി”ക്കായി സെപ്റ്റംബർ 22 ഞായറാഴ്ചയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി മോദിയും ഒത്തുകൂടുക. ഇന്തോ-അമേരിക്കക്കാരായ ഏകദേശം അമ്പതിനായിരത്തോളം പ്രേക്ഷകരുടെ പങ്കാളിത്തത്തിൽ ഇതാദ്യമായാകും ഒരു അമേരിക്കൻ പ്രസിഡന്‍റ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുമൊത്ത് റാലിയിൽ പങ്കെടുക്കുന്നത്. 2014ലെ മാഡിസൺ സ്ക്വയർ ഗാർഡനും 2015ലെ സാൻ ജോസിനും ശേഷം യുഎസിൽ നടക്കുന്ന മൂന്നാമത്തെ പ്രധാന പരിപാടിയാണ് ഹ്യൂസ്റ്റൺ റാലി.

യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിലും മോദി സംസാരിക്കും. ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള പ്രതീക്ഷകൾ എന്നിവയും അഭിസംബോധന ചെയ്യും. ഗുട്ടെറസ് ആതിഥേയത്വം വഹിക്കുന്ന യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ഉച്ചകോടിയിൽ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംരംഭമായ ആയുഷ്മാൻ ഭാരതിനെ ഉയർത്തി കാട്ടും.ജർമ്മൻ ചാൻസലർ മെർക്കൽ, കെനിയൻ പ്രസിഡന്റുമാർ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർക്കൊപ്പം തീവ്രവാദത്തെ നേരിടുന്നതിനെക്കുറിച്ചുള്ള തന്‍റെ ചിന്തകൾ മോദി പങ്ക് വെക്കും. മാലിദ്വീപിലേക്കും ശ്രീലങ്കയിലേക്കും അടുത്തിടെ നടത്തിയ ഔദ്യോഗിക സന്ദർശനവേളയിൽ പ്രധാനമന്ത്രി തീവ്രവാദത്തിനെതിരായ ആഗോള നേതൃത്വ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

ഹ്യൂസ്റ്റൺ ഇവന്‍റ് കൂടാതെ മോദിയും ട്രംപും തമ്മിലുള്ള നിർണായക ഉഭയകക്ഷി യോഗവും ചൊവ്വാഴ്ച നടക്കും. യുഎന്നിൽ മഹാത്മാഗാന്ധിയുടെ 150-ാം വാർഷികത്തോടനുബന്ധിച്ച് ‘നേതൃത്വപരമായ കാര്യങ്ങൾ - സമകാലിക കാലഘട്ടത്തിൽ ഗാന്ധിയുടെ പ്രസക്തി’ എന്ന പരിപാടിയിൽ കൊറിയൻ പ്രസിഡന്‍റ്, സിംഗപ്പൂർ, ന്യൂസിലന്‍റ്, ബംഗ്ലാദേശ്, ജമൈക്ക എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരും യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസും പങ്കെടുക്കും. ഒപ്പം, യുഎന്നിന്‍റെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിച്ചുകൊണ്ട് ഗാന്ധി സോളാർ പാർക്കിന് ശിലാസ്ഥാപനം നടത്തും.

  • This year the world is marking the 150th birth anniversary of Mahatma Gandhi. At the @UN, India will host a programme to mark this special occasion. The event, which would be graced by world leaders, will showcase the rich thoughts of Gandhi Ji.

    — Narendra Modi (@narendramodi) September 20, 2019 " class="align-text-top noRightClick twitterSection" data=" ">

ഓരോ വർഷവും ഒരു പ്രത്യേക സുസ്ഥിര വികസന ലക്ഷ്യം നേടുന്ന ഒരു ലോകനേതാവിന് നൽകുന്ന ബിൽ ആൻഡ് മെലിന്‍റാ ഫൗണ്ടേഷന്‍റെ ഗ്ലോബൽ ഗോൾ കീപ്പർ പുരസ്കാരം മോദിക്ക് സമ്മാനിക്കും. സ്വച്ഛ് ഭാരത് അഭിയാൻ വഴി ശുചിത്വരംഗത്ത് നൽകിയ സംഭാവനകള്‍ക്കാണ് പുരസ്കാരം. നോർവേ പ്രധാനമന്ത്രി സോൽബെർഗ് ലൈബീരിയ പ്രസിഡന്‍റ് സർലീഫ് ജോൺസൺ എന്നിവരാണ് മുൻ വർഷങ്ങളിലെ വിജയികൾ. സെപ്റ്റംബർ 25 ന് മോദി ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന പ്ലീനറിയിൽ മുഖ്യ പ്രഭാഷണം നടത്തുകയും സംരംഭകനും മൂന്ന് തവണ മുൻ ന്യൂയോർക്ക് മേയറുമായ മൈക്ക് ബ്ലൂംബെർഗുമായി കൂടികാഴ്ച നടത്തുകയും ചെയ്യും.

  • I thank the Bill and Melinda Gates Foundation for conferring upon me the Global Goalkeepers Goals Award 2019. Over the last five years India has taken many efforts to improve cleanliness and sanitation, fulfilling Gandhi Ji's dream of a Swachh Bharat.

ജെ പി മോർഗൻ, ലോക്ക്ഹീഡ് മാർട്ടിൻ, അമേരിക്കൻ ടവർ കോർപ്പറേഷൻ, ബാങ്ക് ഓഫ് അമേരിക്ക, മാസ്റ്റർകാർഡ്, വാൾമാർട്ട് തുടങ്ങി 40 പ്രമുഖ കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങളും വ്യാപാര പദ്ധതികളും ചർച്ച ചെയ്യും.

2014 ന് ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. ആഗോള രാഷ്ട്രീയത്തിൽ പരിഷ്കരിച്ച ബഹുരാഷ്ട്രവാദത്തിനുള്ള ആഹ്വാനത്തിനാകും അദ്ദേഹം ഊന്നൽ നൽകുക. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ പ്രശ്നവും താഴ്വരയിലെ നിലവിലെ അവസ്ഥയും ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്.

Last Updated : Sep 20, 2019, 11:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.