ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടക്കുമ്പോൾ കേന്ദ്രസർക്കാർ ഉറങ്ങുകയാണ്. ജൂലൈ 17 ആയപ്പോൾ കൊവിഡ് കേസുകളുടെ എണ്ണം 10 ലക്ഷം കടന്നു. ഓഗസ്റ്റ് പത്തോടെ രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കും. കേസുകൾ 20 ലക്ഷം കടന്നപ്പോൾ മോദി സർക്കാരിനെ കാണാനില്ല. കേന്ദ്രസർക്കാർ പകർച്ചവ്യാധി തടയാനുള്ള ആസൂത്രിത നടപടികൾ ഉടൻ തന്നെ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സജീവ കേസുകളുടെ നിരക്ക് 34.17 ശതമാനത്തിൽ നിന്ന് 30.31 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
-
20 लाख का आँकड़ा पार,
— Rahul Gandhi (@RahulGandhi) August 7, 2020 " class="align-text-top noRightClick twitterSection" data="
ग़ायब है मोदी सरकार। https://t.co/xR9blQledY
">20 लाख का आँकड़ा पार,
— Rahul Gandhi (@RahulGandhi) August 7, 2020
ग़ायब है मोदी सरकार। https://t.co/xR9blQledY20 लाख का आँकड़ा पार,
— Rahul Gandhi (@RahulGandhi) August 7, 2020
ग़ायब है मोदी सरकार। https://t.co/xR9blQledY