ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര വളപ്പില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു. രാമജന്മഭൂമി ഉള്‍പ്പെടുന്ന പ്രദേശം അതീവ സുരക്ഷ മേഖലയാണെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ളവര്‍ ക്ഷേത്ര പരിസരത്ത് ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ജില്ലാ ഭരണകൂടവും ശ്രീ രാമതീര്‍ഥ ക്ഷേത്ര ട്രസ്റ്റും സംയുക്തമായാണ് തീരുമാനമെടുത്തത്. മൊബൈല്‍ ഫോണ്‍, ക്യാമറ, വാച്ച്, ബെല്‍റ്റ് തുടങ്ങിയ സാധനങ്ങളും ക്ഷേത്രത്തിനുള്ളില്‍ നിരോധിച്ചു.
രാമക്ഷേത്ര പരിസരത്ത് മൊബൈല്‍ ഫോണുകൾക്ക് നിരോധനം - മൊബൈയില്‍ ഫോണുകള്‍
സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ളവര്‍ ക്ഷേത്ര പരിസരത്ത് ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.