ശ്രീനഗര്‍: സ്വാതന്ത്ര്യദിനത്തിൽ സുരക്ഷ മുൻകരുതൽ നടപടിയായി കശ്മീരിലുടനീളം ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. എന്നാല്‍ മൊബൈൽ ഫോൺ സേവനങ്ങൾ പതിവുപോലെ പ്രവർത്തിച്ചു. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കശ്‌മീരില്‍ മൊബൈൽ ഫോൺ സേവനങ്ങളും ഇന്‍റർനെറ്റും താൽക്കാലികമായി നിർത്തുന്നത് 2005 മുതൽ പതിവാണ്.
2005 ലെ സ്വാതന്ത്ര്യദിന പരേഡിനിടെ ബക്ഷി സ്റ്റേഡിയത്തിന് പുറത്ത് തീവ്രവാദികൾ സ്‌ഫോടനം നടത്തിയതിനെത്തുടർന്ന് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കി. 2008ലെ ലാന്‍ഡ് റോ പ്രക്ഷോഭത്തെ തുടര്‍ന്നും പാര്‍ലമെന്‍റ് ആക്രമണത്തിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ തുടര്‍ന്നും സംസ്ഥാനത്ത് എസ്.എം.എസ് സേവനങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.