ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമുല്യ ലിയോനയുടെ വീടിന് നേരെ ആക്രമണം. ഗുലഗഡ്ഡെ ഗ്രാമത്തിലുള്ള പെൺകുട്ടിയുടെ പിതാവിന്‍റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയാണ് ഒരു കൂട്ടം യുവാക്കൾ ചേർന്ന് വീടിന്‍റെ ജനാലകളും വാതിലുകളും എറിഞ്ഞു തകർത്തത്. എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിലാണ് പെൺകുട്ടി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. പെൺകുട്ടിയുടെ വീടിനും പിതാവിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്‌ത പെൺകുട്ടിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം
പെൺകുട്ടിയുടെ വീടിനും പിതാവിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി