ജയ്‌പൂർ: രാജസ്ഥാനിലെ ധോൽപൂരിൽ പൊലീസുകാർക്കെതിരെ ആക്രമണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെയാണ് സംഘം ചേർന്ന് പൊലീസുകാരെ ആക്രമിച്ചത്. ധോൽപൂരിലെ ബാഡി പ്രദേശത്ത് പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കട തുറന്നുപ്രവർത്തിച്ചിരുന്നു. കടയ്‌ക്ക് സമീപം 12ൽ കൂടുതലാളുകളും ഉണ്ടായിരുന്നു. ഇവരോട് കൂട്ടം കൂടി ഇരിക്കാതെ വീടുകളിൽ പോകാൻ ആവശ്യപ്പെട്ടതിനാണ് പൊലീസുകാരെ മർദിച്ചത്. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ബാക്കി ഉദ്യോഗസ്ഥർ ഇവരിൽ നിന്നും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാർ എത്തിയപ്പോൾ പ്രതികൾ സ്ഥലം വിട്ടിരുന്നു. സംഘത്തിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
ലോക്ക് ഡൗൺ നിയമലംഘനം ചോദ്യം ചെയ്‌ത പൊലീസുകാരെ സംഘം ചേർന്ന് ആക്രമിച്ചു
ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് തുറന്നുപ്രവർത്തിച്ച പുകയില കടയ്‌ക്ക് സമീപം 12ൽ കൂടുതലാളുകൾ കൂട്ടം കൂടി ഇരിക്കുന്നത് ചോദ്യം ചെയ്‌തതിനാണ് സംഘം ചേർന്ന് പൊലീസുകാരെ മർദിച്ചത്.