ETV Bharat / bharat

അജിത് പവാര്‍ എം.എല്‍.എമാരുടെ ഒപ്പുകള്‍ ദുരുപയോഗം ചെയ്തെന്ന് എന്‍സിപി

എം.എല്‍.എമാരുടെ ഒപ്പുകള്‍ അജിത് പവാറിന്‍റെ കയ്യില്‍ ഉണ്ടായിരുന്നെന്നും ഇത് സത്യപ്രതിജ്ഞക്കായി എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ ബോധിപ്പിക്കാന്‍ ഉപയോഗിച്ചായും നവാബ് മാലിക് പറഞ്ഞു

എന്‍.സി.പി
author img

By

Published : Nov 23, 2019, 3:04 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-എന്‍.സി.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരെ ഗുരുതര ആരോപണവുമായി എൻ.സി.പി നേതാവ് നവാബ് മാലിക്. പാര്‍ട്ടി എം.എല്‍.എമാരുടെ ഒപ്പുകള്‍ അജിത് പവാര്‍ ദുരുപയോഗം ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു.

എം.എല്‍.എമാരുടെ ഒപ്പുകള്‍ രേഖപ്പെടുത്തിയ കടലാസ് അജിത് പവാറിന്‍റെ കയ്യില്‍ ഉണ്ടായിരുന്നെന്നും ഇത് സത്യപ്രതിജ്ഞക്കായി എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ ബോധിപ്പിക്കാന്‍ ഉപയോഗിച്ചായും നവാബ് മാലിക് പറഞ്ഞു. നേരത്തേ കോണ്‍ഗ്രസ് വക്താവ് രാജു വഖ്‌മാരെയും സമാന ആരോപണം ഉന്നയിച്ചിരുന്നു.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ അജിത് പവാറിന്‍റെ തീരുമാനം തള്ളി ശരത് പവാര്‍ രംഗത്തെത്തിയിരുന്നു. അജിത് പവാറിന്‍റേത് വ്യക്തിപരമായ തീരുമാനമാണെന്നും എന്‍.സി.പിയുടേത് അല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റും എന്‍സിപിക്ക് 54 സീറ്റുമുണ്ട്.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/mlas-signatures-were-misused-nawab-malik-takes-a-veiled-dig-at-ajit-pawar/na20191123124551629

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.