ഹൈദരാബാദ്: കൊവിഡ് ചികിത്സക്കിടെ കാണാതായ ആളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ നിന്നും കണ്ടെത്തി. ആശുപത്രി അധികൃതരുടെ ഭാഗത്ത് സംഭവിച്ച പിഴവാണ് ദുരൂഹതയിലേക്ക് എത്തിച്ചത്. 39കാരനായ നരേന്ദ്ര സിംഗിനെ കാണാനില്ലെന്ന് പറഞ്ഞ് ജൂൺ ആറിനാണ് പൊലീസിന് പരാതി ലഭിച്ചത്.
ശ്വാസോച്ഛ്വാസം, പനി എന്നിവ മൂലം നരേന്ദ്രസിംഗ് മെയ് 31 ന് ഗാന്ധി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിന് മുമ്പ് ഒസ്മാനിയ ആശുപത്രിയിൽ ആയിരുന്നു ചികിത്സ. എന്നാൽ മെയ് 31 രാത്രി 10.30 ന് നരേന്ദ്ര സിംഗ് അന്തരിച്ചു. തുടർന്ന് ബന്ധുക്കളുമായുള്ള ആശയവിനിമയം നിലച്ചു. നരേന്ദ്ര സിംഗിന്‍റെ മരണവിവരം അറിയാതിരുന്ന ബന്ധുക്കൾ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആശുപത്രിയിൽ എത്തി അന്വേഷിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ഇതിനിടെ നരേന്ദ്ര സിംഗിന്‍റെ പേര് തെറ്റായി അടയാളപ്പെടുത്തിയ ആശുപത്രി അധികൃതർ മറ്റൊരു പേരിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. അജ്ഞാതനായ 65 കാരനായാണ് ആശുപത്രി അധികൃതർ അടയാളപ്പെടുത്തിയത്. പിന്നീട് സംശയം ഉണ്ടായതിനെ തുടർന്ന് മൃതദേഹം തിരിച്ചറിയാൻ സിംഗിന്‍റെ കുടുംബാംഗങ്ങളെ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് ജൂൺ 19 ന് അജ്ഞാത മൃതദേഹം നരേന്ദ്ര സിംഗിന്‍റേതാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ അശ്രദ്ധ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കൊവിഡ് ചികിത്സക്കിടെ കാണാതായി; മൃതദേഹം മോർച്ചറിയിൽ
ഹൈദരാബാദ് ഗാന്ധി ആശുപത്രിയിൽ നിന്നാണ് ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.