ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഏഴ് വയസുകാരിക്ക് പീഡനം. മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മാവൂ ജില്ലയിലെ രാംപൂര്‍ മേഖലയില്‍ ഞായറാഴ്‌ചയാണ് സംഭവം നടന്നത്. കൂട്ടുകാരികളുമൊത്ത് പോവുകയായിരുന്ന പെണ്‍കുട്ടിയെ മിഠായി നല്‍കി പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട കൂട്ടുകാരികള്‍ സംഭവസ്ഥലത്തെത്തുകയും കുട്ടിയെ വീട്ടിലെത്തിക്കുകയുമായിരുന്നു. കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്‌തു. പെണ്‍കുട്ടിയെ വിദഗ്‌ധ പരിശോധയ്‌ക്ക് വിധേയയാക്കിയതായി പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു - യുപി ക്രൈം ന്യൂസ്
കേസില്‍ മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു