ലഖ്‌നൗ: ഉത്തർപ്രദേശിലെ സിക്രിയിൽ എട്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അശോക് എന്നയാളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രതി ധാന്യം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും, പെൺകുട്ടി ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറഞ്ഞു.
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലിൽ ഒളിപ്പിച്ചതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞിരുന്നു.