പട്ന: ബിഹാറിലെ ദർബംഗ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഏപ്രിൽ 24 നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വെള്ളിയാഴ്ചയാണ് ദർഭംഗ പൊലീസ് കേസെടുത്തത്. വീഡിയോയിൽ പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് പീഡിപ്പിക്കുന്നത് വ്യക്തമാണെന്നും ഇവരിൽ നാല് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ വനത്തിലേക്ക് തട്ടിക്കൊണ്ട് പോയാണ് സംഘം പീഡിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെ പ്രതികൾ പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ബിഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി - പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും ഒരാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി