ETV Bharat / bharat

ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയില്‍ തീപിടിത്തം

author img

By

Published : Jan 14, 2021, 6:19 PM IST

നാലാം നിലയിലെ ഒരു മുറിക്കുള്ളിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Fire at Safdarjung hospital  Safdarjung hospital fire  Safdarjung hospital fire under control  ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയില്‍ തീപിടുത്തം  ഡല്‍ഹി
ഡല്‍ഹിയിലെ സഫ്‌ദര്‍ജങ് ആശുപത്രിയില്‍ തീപിടിത്തം

ന്യൂഡല്‍ഹി: സഫ്‌ദര്‍ജങ് ആശുപത്രിയിലെ നാലാം നിലയില്‍ തീപിടിത്തം. ഇന്ന് ഉച്ചയോടെ നാലാം നിലയിലെ ഒരു മുറിക്കുള്ളിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്‌ക്ക്1.24ഓടെയാണ് അഗ്നിശമന സേനയ്‌ക്ക് ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ചത്. ഒപിഡി ബ്ലോക്കിലെ നഴ്‌സിങ് ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഏഴ് അഗ്നിശമന സേന ടെന്‍ഡറുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് അധികൃതര്‍ സംശയിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.