ഐസ്വാൾ/ഇംഫാൽ: മണിപ്പൂരിലും മിസോറാമിലും ശനിയാഴ്‌ചയുണ്ടായ നേരിയ ഭൂചലനങ്ങൾ ആളുകൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കി. രണ്ടു സംസ്ഥാനങ്ങളിലും ജീവൻ നഷ്‌ടപ്പെട്ടതായോ സ്വത്തുക്കൾ നശിച്ചതായോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നാഷണൽ സെന്‍റർ ഫോർ സീസ്മോളജി(എൻസിഎസ്) യുടെ കണക്കനുസരിച്ച്, ശനിയാഴ്‌ച രാത്രി 11.08 ന് പടിഞ്ഞാറൻ മണിപ്പൂരിലെ തമെങ്‌ലോംഗ് ജില്ലയിൽ റിക്‌ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ശേഷം 11.39 ന് 2.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചെറിയ ഭൂചലനവും അനുഭവപ്പെടുകയായിരുന്നു. ആദ്യത്തെ ഭൂചലനം 30 സെക്കൻഡ് നീണ്ടുനിൽക്കുകയും പരിഭ്രാന്തരായ ആളുകളെ വീടുകളിൽ നിന്ന് പുറത്തിറക്കുകയും ചെയ്‌തു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ മണിപ്പൂരിൽ ഉണ്ടായ നാലാമത്തെ ഭൂചലനമാണിത്. ആസാമിന്‍റെയും ത്രിപുരയുടെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ബുധൻ, വെള്ളി,ശനി ദിവസങ്ങളിൽ മിസോറാമിലെയും മണിപ്പൂരിലെയും വിവിധ ജില്ലകളിലായി വ്യത്യസ്‌ത തീവ്രതയിലുള്ള ഭൂചലനങ്ങൾ അനുഭവപ്പെടുകയുണ്ടായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് മിസോറാമിൽ വിവിധ തീവ്രതയിലുള്ള ഭൂകമ്പങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. പർവതനിരയിലുള്ള വടക്കുകിഴക്കൻ മേഖലയെ ഭൂകമ്പ സാധ്യതയുള്ള ആറാമത്തെ പ്രധാന പ്രദേശമായിട്ടാണ് ഭൂകമ്പ ശാസ്‌ത്രജ്ഞർ കണക്കാക്കുന്നത്.
മണിപ്പൂരിലും മിസോറാമിലും നേരിയ ഭൂചലനങ്ങൾ - മണിപ്പൂരിലും മിസോറാമിലും നേരിയ ഭൂചലനങ്ങൾ
ശനിയാഴ്‌ച രാത്രിയുണ്ടായ ഭൂചലനങ്ങൾ മണിപ്പൂരിലെയും മിസോറാമിലെയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചു