ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

author img

By

Published : Jun 22, 2019, 2:40 PM IST

പ്രതിക്കെതിരെ പീഡനക്കുറ്റവും കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലചെയ്തു

ഉത്തര്‍പ്രദേശ്: ഉന്നാവോ ജില്ലയിലെ സാഫിപൂര്‍ കൊട്ട്‌‍വാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തലക്ക് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ അമ്മയുടെ സഹോദരന്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം പിതാവിനൊപ്പം വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. പിതാവ് ഉറക്കമുണര്‍ന്ന് ഏതാനും സമയമായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും 100 മീറ്റര്‍ മാറിയുള്ള തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ കഴുത്തിലും തലയിലും സ്വകാര്യ ഭാഗങ്ങളിലും മാരകമായ മുറിവേറ്റിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പീഡനക്കുറ്റവും കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Intro:Body:

https://timesofindia.indiatimes.com/city/kanpur/minor-abducted-raped-and-killed-in-unnao-district/articleshow/69888782.cms

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.